ട്രെയിൻ ദുരന്തം; മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം

ന്യൂഡൽഹി: ഉത്തർപ്രദേശിലെ പുക്രായനിൽ ഉണ്ടായ ട്രെയിൻ ദുരന്തത്തിൽ മരിച്ചവരുടെ കടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും സാമ്പത്തിക സഹായം നൽകും. കേന്ദ്ര റെയിൽവേ മന്ത്രാലയമാണ് ധനസഹായം പ്രഖ്യാപിച്ചത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം അപകടത്തിൽ 63 പേർ മരിക്കുകയും 150 ലേറെപ്പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ടെന്നാണ് കണക്കുകൾ. മരിച്ചവരുടെ കുടുംബങ്ങൾക്ക് മൂന്നര ലക്ഷംരൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50000 രൂപയും നിസാര പരിക്കേറ്റവർക്ക് 25000 രൂപയുമാണ് നൽകുക.പാട്ന–ഇൻഡോർ എക്സ്പ്രസാണ് ഞായറാഴ്ച പുലർച്ചെ അപകടത്തിൽപ്പെട്ടത്. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്. മെഡിക്കൽ സംഘവും സ്‌ഥലത്തെത്തിയിട്ടുണ്ട്.