ആഭ്യന്തര വകുപ്പിനെതിരേ കോടിയേരിയും

ആഭ്യന്തര വകുപ്പിനെതിരേ കോടിയേരിയും കോഴിക്കോട്: വിഎസിനു പിന്നാലെ സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആഭ്യന്തര വകുപ്പിനെതിരേ രംഗത്ത്. എഴുത്തുകാർക്കെതിരേ രാജ്യദ്രോഹകുറ്റം ചുമത്തുന്നതു ശരിയല്ലെന്നു കോടിയേരി കോഴിക്കോട്ട് വാർത്താ ലേഖകരോടു പറഞ്ഞു. കമൽ സി. ചവറയ്ക്കെതിരേ എടുത്ത കേസ് ന്യായീകരിക്കാൻ കഴിയില്ലെന്നും ഇത്തരം നടപടിക്കു പിന്നിൽ ചില പോലീസുകാരാണെന്നും ഇവർ തങ്ങളുടെ താത്പര്യത്തിനനുസരിച്ചാണു കേസുകൾ കൈകാര്യം ചെയ്യുന്നതെന്നും കോടിയേരി കുറ്റപ്പെടുത്തി. ഒരു പ്രത്യേക സാഹചര്യത്തിലാണു യുഎപിഎ നിയമം കൊണ്ടു വന്നത്. ഇതിനെ ദുരുപയോഗം ചെയ്യാൻ പാടില്ല. തീവ്രവാദത്തിനെതിരേ നിലവിൽ വന്ന നിയമം രാഷ്ട്രീയ പാർട്ടി പ്രവർത്തകർക്കെതിരേ പ്രയോഗിക്കുന്നത് ഉചിതമല്ലെന്നും അദ്ദേഹം പറഞ്ഞു. സർക്കാരിനെതിരേ പ്രവർത്തിക്കുന്ന ചില പോലീസുകാർക്കെതിരെ നടപടിയുണ്ടാകുമെന്നും കോടിയേരി കൂട്ടിച്ചേർത്തു