റേഷൻ ക്ഷാമം: കോൺഗ്രസ് സമരത്തിലേക്ക് തിരുവനന്തപുരം: മലയാളികളുടെ റേഷനരി മുട്ടിച്ച സർക്കാരിന്റെ ജനദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നിശ്ചയിക്കപ്പെട്ട റേഷൻ കടകൾക്കു മുന്നിൽ പ്രതിഷേധ ധർണ നടത്തും. 20, 21, 22 തീയതികളിൽ ഏതെങ്കിലും ഒരു ദിവസമാകും സമരമെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ അറിയിച്ചു. അതതു മണ്ഡലം കമ്മിറ്റികളുടെ പരിധിയിൽ വരുന്ന അനുയോജ്യമായ സ്‌ഥലത്തെ റേഷൻ കടയ്ക്കു മുന്നിലാണ് സമരം. റേഷൻ കടകളടച്ചിട്ടു മുഖ്യമന്ത്രി ജനങ്ങളെ പട്ടിണിക്കിടുകയാണെന്നു വി.എം. സുധീരൻ പറഞ്ഞു.