തമിഴ്നാട്ടിൽ നിന്നും കടത്തിയ 140 ചാക്ക് റേഷനരി പിടികൂടി നെയ്യാറ്റിൻകര: തമിഴ് നാട്ടിൽ നിന്നും കടത്തിയ 140 ചാക്ക് റേഷനരി പോലീസ് പിടികൂടി. റേഷനരി കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിൻറെ അടിസ്‌ഥാനത്തിൽ നെയ്യാറ്റിൻകര എസ് ഐ ബൈക്കിൽ ലോറിയെ പിന്തുടർന്നാണ് പിടികൂടിയത്. 75 കിലോയുടെ 140 ചാക്ക് അരി ലോറിയിലുണ്ടായിരുന്നു. പിരായുംമൂട് ചെക് പോസ്റ്റിനു സമീപത്തു നിന്നും ലോറി പിടിച്ചെടുത്തെങ്കിലും ഡ്രൈവർ രക്ഷപ്പെട്ടു