വിമാനത്താവളങ്ങളിൽ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം

വിമാനത്താവളങ്ങളിൽ ബയോമെട്രിക് സ്ക്രീനിംഗ് സംവിധാനം ഹൈദരാബാദ്: വിമാനത്താവളങ്ങളിൽ പ്രവേശിക്കാനുള്ള രേഖകളൊക്കെ ഇനി പഴങ്കഥ. രേഖകൾക്കു പകരം ഇനി വിരൽ മാത്രം മതി. ആഭ്യന്തര വിമാനയാത്രകൾക്കെങ്കിലും വൈകാതെ ഈ സംവിധാനം രാജ്യവ്യാപകമാകും.പുതിയ സംവിധാനം പരീക്ഷണാർഥം ഹൈദരാബാദ് വിമാനത്താവളത്തിൽ ആരംഭിച്ചുകഴിഞ്ഞു. വിമാനത്താവളത്തിൽ പ്രവേശിക്കാൻ ബയോമെട്രിക് സംവിധാനമാണ് ഇവിടെ ഉപയോഗിക്കുന്നത്.രാജ്യത്ത് ഇതുവരെ നൂറു കോടി ആധാർ കാർഡുകൾ വിതരണം ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. ഇതിൽ ഓരോ വ്യക്‌തിയുടെയും വിവരങ്ങളും വിരലടയാളവും ഐറിസ് സ്കാനറുമുണ്ട്. അതിനാൽത്തന്നെ വിമാനത്താവളങ്ങളെ ആധാറുമായി കോർത്തിണക്കാനാണ് സർക്കാരിന്റെ ശ്രമം.ആഭ്യന്തര യാത്രകൾക്ക് ആധാർ വിരങ്ങൾ മാത്രം മതി. അന്താരാഷ്ട്ര യാത്രകൾക്ക് പാസ്പോർട്ടും കൂടെ കരുതണമെന്ന് വ്യോമയാന മന്ത്രാലയ വൃത്തങ്ങൾ സൂചിപ്പിച്ചു. ഹൈദരാബാദിനു പിന്നാലെ ഡൽഹി, മുംബൈ, ബാംഗളൂർ വിമാനത്താവളങ്ങളിൽകൂടി ബയോമെട്രിക് പരിശോധന ഉടൻ ആരംഭിക്കും.