കെഎസ്ആർടിസി ബസിന്റെ അമിത വേഗവും ട്രാഫിക് ലംഘനംവും മൂന്നുകാറുകൾതകർന്നു ബാലരാമപുരം: അമിത വേഗതത്തിൽ ദേശീയപാതയിലൂടെ പാഞ്ഞ കെഎസ്ആർടിസി ബസ് മൂന്ന് കാറുകളെ ഇടിച്ചു. മൂന്നു കാറുകളിലെയും യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബാലരാമപുരം വെടിവെച്ചാൻ കോവിൽ അയണിമൂട് ജംഗ്ഷനിൽ കഴിഞ്ഞ ദിവസം വൈകുന്നേരം നാലിനാണ് സംഭവം. നെയ്യാറ്റിൻകര ഭാഗത്ത് നിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് മറ്റൊരുവാഹനത്തെ മറികടക്കുമ്പോഴാണ് ബാലരാമപുരം ഭാഗത്തേക്ക് പോകുകയായിരുന്ന മൂന്ന് കാറുകളെയും ഇടിച്ചത്. മൂന്ന് കാറുകളിലെയും യാത്രക്കാർക്ക് പരിക്കേറ്റു പലരുടെയും പരിക്ക് നിസാരമാണ്. അപകടത്തെ തുടർന്ന് കെഎസ്ആർടിസി ഡ്രൈവർ വാഹനം മാറ്റി നിർത്തിയ ശേഷം ഇറങ്ങി ഓടി.ബസ് ഡ്രൈവറുടെ അനാസ്‌ഥയാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച് നാട്ടുകാർ രംഗത്തെത്തി.ദേശീയ പാതയിൽ അരമണിക്കൂറിലെറെ ഗതാഗത തടസം നേരിട്ടു