റിലയൻസ് ജിയോയ്ക്ക് എതിരേ നോട്ടീസ്

റിലയൻസ് ജിയോയ്ക്ക് എതിരേ നോട്ടീസ് കൊച്ചി: മൊബൈൽ ഫോൺ കണക്ഷനു വേണ്ടി നൽകുന്ന ആധാർ രേഖയിൽ നിന്ന് ബയോമെട്രിക്സ് വിവരങ്ങൾ റിലയൻസ് ജിയോ ശേഖരിക്കുന്നതിനെതിരേ യൂത്ത് കോൺഗ്രസ് സംസ്‌ഥാന ജനറൽ സെക്രട്ടറി ടി.ജി. സുനിൽ നൽകിയ ഹർജിയിൽ എതിർ കക്ഷികൾക്ക് നോട്ടീസ് നൽകാൻ ഹൈക്കോടതി നിർദേശിച്ചു.മൊബൈൽ കണക്ഷനു വേണ്ടി ആധാർ രേഖ നൽകുമ്പോൾ റിലയൻസ് അധികൃതർ ശേഖരിക്കുന്ന ബയോമെട്രിക്സ് വിവരങ്ങൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും മൾട്ടിനാഷണൽ കമ്പനിയായ റിലയൻസിന് ഇതിനുള്ള അനുമതി നൽകിയത് നിയമവിരുദ്ധമാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.റിലയൻസ് ജിയോ, കേന്ദ്രസർക്കാർ തുടങ്ങിയവർക്കു പുറമേ യുണീക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഓഫ് ഇന്ത്യയും ഇതിന്റെ ചെയർമാനും കേസിൽ എതിർ കക്ഷികളാണ്.