വാട്ടർ അഥോറിറ്റി ജീവനക്കാരുടെസമ്മേളനം നാളെ

വാട്ടർ അഥോറിറ്റി ജീവനക്കാരുടെസമ്മേളനം നാളെ തിരുവനന്തപുരം:വാട്ടർ അഥോറിറ്റി ഡെയ്ലി വേജസ് എംപ്ലോയിസ് യൂണിയൻ സംസ്‌ഥാന പ്രതിനിധി സമ്മേളനം 14–ന് രാവിലെ 11–ന് പ്രസ് ക്ലബിൽ നടക്കും. മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. തിരിച്ചറിയൽ കാർഡ് വിതരണം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ നിർവഹിക്കും. എ. സമ്പത്ത് എംപി, ഉഴമലയ്ക്കൽ വേണുഗോപാൽ, മലയിൻകീഴ് ബിജുകുമാർ, വെള്ളനാട് വിശ്വംഭരൻ, ഉറിയാക്കോട് സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും.പത്രസമ്മേളനത്തിൽ സംസ്‌ഥാന പ്രസിഡന്റ് മലയിൻകീഴ് ബിജുകുമാർ, ജനറൽ സെക്രട്ടറി വെള്ളനാട് വിശ്വംഭരൻ എന്നിവർ പങ്കെടുത്തു