ഹരിതകേരളം ഏറ്റെടുത്ത് സിറ്റി പോലീസും കൊല്ലം: സംസ്‌ഥാന സർക്കാരിന്റെ ഹരിതകേരളം മിഷൻ കൊല്ലം സിറ്റി പോലീസും ഏറ്റെടുക്കുന്നു. പോലീസ് അസോസിയേഷൻ കൊല്ലം സിറ്റി ഏആർ ക്യാമ്പിന്റെ നേതൃത്വത്തിൽ ഏറ്റെടുത്ത ക്യാമ്പയിന്റെ ഉദ്ഘാടനം സിറ്റി പോലീസ് കമ്മീഷണർ ഡോ.സതീഷ് ബിനോ നിർവഹിച്ചു. പരിപാടിയുടെ ഭാഗമായുള്ള വൃക്ഷത്തൈ നടീൽ കോർപ്പറേഷൻ കൗൺസിലർ റീന സെബാസ്റ്റ്യനും പച്ചക്കറി വിത്ത് വിതരണം കൺട്രോൾറൂം സിഐ ഷെരീഫും നിർവഹിച്ചു.ഏആർ ക്യാമ്പ് യൂണിറ്റ് പ്രസിഡന്റ് ബൈജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി ഹാഷിം, വിനോദ്, പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ സെക്രട്ടറി എം.സി.പ്രശാന്തൻ, കെപിഎ ജില്ലാ സെക്രട്ടറി ജിജു സി.നായർ, പ്രസിഡന്റ് സനോജ്, ക്വാർട്ടർ മാസ്റ്റർ എസ്ഐ അനിൽകുമാർ, കെപിഎ ഭാരവാഹികളായ സിന്ദിർലാൽ, ഷഹീർ, ശിവകുമാർ, സോമരാജ്, ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. ഹരിതകേരളം പരിപാടിയുടെ ഭാഗമായി 150 ഗ്രോബാഗുകളിൽ വിവിധയിനം പച്ചക്കറികളും 50 ഫലവൃക്ഷത്തൈകളും ഏആർ ക്യാമ്പ് പരിസരത്ത് വച്ചുപിടിപ്പിച്ചു. നൂറോളം സേനാംഗങ്ങൾ പങ്കെടുത്തു.