യുഎൻ ജനറൽ അസംബ്ളി പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്താതെ ഇന്ത്യ ജനീവ: സിറിയയിലെ വെടിനിർത്തൽ, സഹായവിതരണം എന്നിവ സംബന്ധിച്ച യുഎൻ ജനറൽ അസംബ്ളി പ്രമേയത്തിൽ വോട്ട് രേഖപ്പെടുത്താതെ ഇന്ത്യ അടക്കമുള്ള 36 രാജ്യങ്ങൾ വിട്ടുനിന്നു. ആലപ്പോയിൽ പോരാട്ടം രൂക്ഷമായ സാഹചര്യത്തിൽ കാനഡയാണ് യുഎൻ ജനറൽ അസംബ്ളിയിൽ വെടിനിർത്തലിനും സഹായ വിതരണത്തിനുമായി പ്രമേയം അവതരിപ്പിച്ചത്. 13ന് എതിരേ 122 വോട്ടുകൾക്ക് പ്രമേയം പാസായി. ഇന്ത്യ അടക്കമുള്ള 36 രാജ്യങ്ങൾ വോട്ടെടുപ്പിൽനിന്ന് വിട്ടുനിന്നു. രാഷ്്ട്രീയവും മാനുഷികവശങ്ങളും തമ്മിൽ കൂട്ടിക്കുഴയ്ക്കരുതെന്ന നിലപാടിന്റെ അടിസ്‌ഥാനത്തിലാണ് ഇന്ത്യ വോട്ടെടുപ്പിൽനിന്നു വിട്ടുനിന്നതെന്നാണു വിശദീകരണം. ചൈന, റഷ്യ, ഇറാൻ, സിറിയ എന്നീ രാജ്യങ്ങൾ കൗൺസിലിൽ പ്രമേയത്തിനെതിരായി വോട്ട് ചെയ്തു. രണ്ടു ദിവസം മുമ്പു രക്ഷാസമിതിയിൽ ആലപ്പോയിലെ വെടിനിർത്തലിനായി അവതരിപ്പിച്ച പ്രമേയം പാസായിരുന്നില്ല