കേരള മുഖ്യമന്ത്രിയെതടഞ്ഞനടപടി അപലപനീയമെന്നുസുധീരൻ

കേരള മുഖ്യമന്ത്രിയെ തടഞ്ഞ നടപടി അപലപനീയമെന്നു സുധീരൻ തിരുവനന്തപുരം: കേരള മുഖ്യമന്ത്രിയെ ഭോപ്പാലിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നു തടഞ്ഞ മധ്യപ്രദേശ് പോലീസ് നടപടി അപലപനീയമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. ഭോപ്പാലിൽ പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനെ തടഞ്ഞ സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ ഖേദം പ്രകടിപ്പിച്ചു. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പിണറായിയെ ഫോണിൽ വിളിച്ച് ഖേദം അറിയിച്ചു. സംഭവത്തെ തുടർന്ന് ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും മുഖ്യമന്ത്രിയെ കാണാനെത്തി. മധ്യപ്രദേശ് പോലീസ് മേധാവി നേരിട്ടെത്തി മുഖ്യമന്ത്രിയോട് ഖേദപ്രകടനം നടത്തുകയും ചെയ്തു. മലയാളി സംഘടനയുടെ പരിപാടിയിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ പോലീസ് തടയുകയായിരുന്നു. ആർ എസ് എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താലാണ് പോലീസ് പിണറായിയെ പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും തടഞ്ഞത്. ഭോപ്പാൽ സ്കൂൾ ഓഫ് സോഷ്യൽ സയൻസസിലായിരുന്നു പരിപാടി. ഇങ്ങോട്ടുള്ള യാത്രാമധ്യേ ഭോപ്പാൽ പോലീസ് ഉദ്യോഗസ്‌ഥർ പരിപാടി ഒഴിവാക്കാൻ ഉന്നതതല നിർദേശമുള്ളതായി പിണറായിയെ അറിയിക്കുകയായിരുന്നു.