കെഎസ്ആർടിസി പണിമുടക്ക് 22ന് . തിരുവനന്തപുരം: കെഎസ്ആർടിസി തൊഴിലാളികൾക്കും പെൻഷൻകാർക്കും ശമ്പളവും പെൻഷനും സ്‌ഥിരമായി മുടങ്ങുന്ന സാഹചര്യത്തിന് ശാശ്വതമായ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ –എഐടിയുസി– ആഭിമുഖ്യത്തിൽ ഈ മാസം 22 ന് പണിമുടക്ക് നടത്തും.പണിമുടക്കിന് മുന്നോടിയായി ഈ മാസം 15 മുതൽ ട്രാൻസ്പോർട്ട് ഭവൻ ഉപരോധിക്കുന്നതിനും തീരുമാനിച്ചതായി യൂണിയൻ ഭാരവാഹി യോഗം അറിയിച്ചു.