ഇരിട്ടിയിൽ 14,78,000 രൂപയുടെ 2,000 രൂപയുടെ നോട്ടുകളുമായി രണ്ടുപേരെ പിടികൂടിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. പിടിയിലായവരുടെ ബാങ്ക് അക്കൗണ്ടുകളും ഫോൺ രേഖകളും പോലീസ് പരിശോധിച്ചു. പിണറായി പാറപ്രം സ്വദേശികളായ ഷബീർ (38), ഷൈഷാദ് (31) എന്നിവരെയാണ് കഴിഞ്ഞ ദിവസം ഇരിട്ടി ഡിവൈഎസ്പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. പുതിയ കറൻസി കൈമാറുന്ന സംഘം പലയിടങ്ങളിലും പ്രവർത്തിക്കുന്നുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചിരുന്നു. പുതിയ ബസ്സ്റ്റാൻഡിനു സമീപത്തുനിന്നാണു പോലീസ് സംഘം ഇവരെ വലയിലാക്കിയത്. സ്കൂട്ടറിന്റെ അകത്തു ബാഗിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു