ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയ്ക്ക് ആദരാഞ്ജലി അർപ്പിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി മൃതദേഹം പൊതുദർശനത്തിനു വച്ചിരുന്ന രാജാജി ഹാളിലെത്തി. ഗവർണർ വിദ്യാസാഗർ റാവു, കേന്ദ്രമന്ത്രിമാരായ വെങ്കയ്യനായിഡു, പൊൻ രാധാകൃഷ്ണൻ എന്നിവർക്കൊപ്പമാണ് ജയലളിതയുടെ മൃതദേഹത്തിനരികെ പ്രധാനമന്ത്രി ആദരാഞ്ജലി അർപ്പിക്കാനെത്തിയത്.മുഖ്യമന്ത്രി ഒ. പനീർശെൽവം, ശശികല എന്നിവരെ ആശ്വസിപ്പിച്ച പ്രധാനമന്ത്രി അണ്ണാഡിഎംകെ മന്ത്രിമാരെയും എംഎൽഎമാരെയും ആശ്വസിപ്പിക്കാൻ വേദിക്കു താഴേക്കിറങ്ങി.പ്രത്യേക വിമാനത്തിൽ ചെന്നൈയിലെത്തിയ മോദിയെ ഗവർണർ വിമാനത്താവളത്തിൽ സ്വീകരിച്ചു. ഐഎൻഎസ് അഡയാറിൽനിന്ന് ഹെലികോപ്റ്റർമാർഗമാണ് രാജാജി ഹാളിലെത്തിയത്.