പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ നെയ്യാറ്റിന്‍കര :പത്താമത് നെയ്യാര്‍ മേള ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്‍റെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി നെയ്യാറ്റിന്‍കര ഏര്യ കമ്മിറ്റി സംഘടിപ്പിക്കുന്ന നെയ്യാര്‍ മേളയുടെയുടെ ഭാഗമായുളള പന്തലിന്‍റെ കാല്‍നാട്ട് കര്‍മ്മം നെയ്യാറ്റിന്‍കര എംഎല്‍എ കെ ആന്‍സലന്‍ നിര്‍വ്വഹിച്ചു. നെയ്യാര്‍ മേളയുടെ പത്താമത് എഡിഷന്‍ ഓഗസ്റ്റ് 29 മുതല്‍ സെപ്റ്റംബര്‍ 14 വരെ ആറാലുംമൂട് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ലാണ് (തലയല്‍ നഗര്‍) നടക്കുന്നത്. വ്യാപാരമേള, വിവിധ സാംസ്കാരിക സാഹിത്യ പരിപാടികള്‍, കലാവതരണങ്ങള്‍ തുടങ്ങിയവയാല്‍ സമ്പന്നമാണ് ഇക്കൊല്ലത്തെയും നെയ്യാര്‍ മേള. കാല്‍നാട്ട് ചടങ്ങില്‍ നെയ്യാര്‍മേള സംഘാടക സമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ ടി.ശ്രീകുമാര്‍ നഗരസഭ വികസന സ്റ്റാന്‍റീംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.കെ. ഷിബു, വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. എം.എ. സാദത്ത്, കൗണ്‍സിലര്‍മാരായ പ്രസന്നന്‍, എസ്. ഷാമില, ഐശ്വര്യ, ഇ. തങ്കരാജ്, ദീപ, എസ്. കെ. ജയകുമാര്‍ , നെയ്യാര്‍ മേള ജനറല്‍ കണ്‍വീനര്‍ എം. ഷാനവാസ്, രചന വേലപ്പന്‍ നായര്‍, തലയല്‍ പ്രകാശ്, ഡോ.സന്തോഷ് , നെയ്യാര്‍ മേള കണ്‍വീനര്‍ പി.ബാലചന്ദ്രന്‍നായര്‍, പി. പ്രദീപ്, സംഘാടക സമിതി അംഗങ്ങളായ ബി. മണികണ്ഠന്‍, റ്റി. തങ്കരാജ്, എ.എസ്. സജി പെരുങ്കടവിള, വി എസ്. സജീവ്കുമാർ പുരുഷോത്തമന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ചിത്രം : കേരളാ വ്യാപാരിസമിതി ഏകോപന സമിതി സംഘടിപ്പിക്കുന്ന നെയ്യാര്‍മേള പത്താമത് എഡിഷന്‍റെ പന്തലിന്‍റെ കാല്‍നാട്ട് കര്‍മ്മം നെയ്യാറ്റിന്‍കര എംഎല്‍എ കെ.ആന്‍സലന്‍ ഉദ്ഘാടനം ചെയ്യുന്നു.