എൻ.സി.സി പുനീത് സാഗർ യ ജ്ഞത്തിന്റെ ഭാഗമായി വിഴിഞ്ഞത്തു നിന്നും വർക്കല ബീച്ച് വരെ സൈക്കിൾ യാത്ര

എൻ.സി.സി ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം ,ആഴിമലയിൽ നിന്ന് വർക്കല വരെ സൈക്കിൾ റാലി . എൻ.സി.സി പുനീത് സാഗർ യ ജ്ഞത്തിന്റെ ഭാഗമായി വിഴിഞ്ഞത്തു നിന്നും വർക്കല ബീച്ച് വരെ സൈക്കിൾ യാത്ര തിരുവനന്തപുരം : എൻ.സി.സി ദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം, ആഴിമലയിൽ നിന്ന് വർക്കല വരെ സൈക്കിൾ റാലി നടത്തി. .രാവിലെ എട്ടിന് എൻ.സി.സി തിരുവനന്തപുരംഗ്രൂപ്പ് ബ്രിഗേഡിയർആനന്ദകുമാറിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച സൈക്കിൾ റാലി കേണൽ ഗൗരവ് സിരോഹി ,കമാൻഡിംഗ് ഓഫീസർ 4 കേരള എൻ.സി.സി ബറ്റാലിയൻ നെയ്യാറ്റിൻകര ഉദ്ഘാടനം നിർവഹിച്ചു. കേണൽ ജയ .ശങ്കർ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലഫ്റ്റനന്റ് ഡോ. ഷൈജു എന്നിവരുടെ നേതൃത്വത്തിലാണ് സൈക്കിൾ റാലി നടന്നത് . ജി.ജെ, എൻസിസി ഓഫീസർ , ക്രിസ്ത്യൻ കോളേജ് , കാട്ടാക്കട, സുബൈദാർ മേജർ , നൂർബു, മിലിട്ടറി സ്റ്റാഫ്, നെയ്യാറ്റിൻകര 4 കേരള ബറ്റാലിയൻ തുടങ്ങി എൻസിസിയിലെ 17 എൻസിസി കേഡറ്റുകളാണ് റാലിയിൽ പങ്കെടുത്തത്. എൻ.സി.സി ദിനത്തോടനുബന്ധിച്ച് നമ്മുടെ കടലോരങ്ങളും കടൽത്തീരങ്ങളും വൃത്തിയുള്ളതും പ്ലാസ്റ്റിക് വിമുക്തമാക്കുന്ന തിനും വേണ്ടി എൻ.സി.സി. ദേശീയതലത്തിൽ നടത്തി വരുന്ന പുനീത് സാഗർ യ ജ്ഞത്തിന്റെ ഭാഗമായി വിഴിഞ്ഞത്തു നിന്നും വർക്കല ബീച്ച് വരെ സൈക്കിൾ യാത്ര ഏറ്റെടുത്ത് നടത്തിക്കൊണ്ട് യുവാക്കളിൽ ദേശീയ ബോധവും കായിക ഉന്മേഷം പടുത്തുയർത്തുക, ദേശീയോഗ്രഥനം വ്യാപിപ്പിക്കുക , ദേശീയ കൂട്ടായ്മ തുടങ്ങിയവ പ്രചരിപ്പിക്കുക. എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ടാണ് എൻസിസിയുടെ 4 കേരള ബറ്റാലിയൻ ഇത്തരത്തിൽ ഒരു സൈക്കിൾ റാലി സംഘടിപ്പിക്കാൻ തീരുമാനിച്ചത് . രാജ്യത്തെ ഒരുമിപ്പിക്കുക തുടങ്ങിയവയാണ് റാലി കൊണ്ട് ഉദ്ദേശിക്കുന്നത് . കേരളത്തിലെ സാധാരണക്കാർക്ക് ഇടയിലൂടെ കടന്നു പോകുമ്പോൾ അവരുമായി സമ്മതിക്കാനും സൈക്ക റാലി സംഘം സമയം കണ്ടെത്തി . റാലി കടന്നു പോകുന്ന സ്ഥലങ്ങളിൽ നിരവധി സൈക്കിൾ യാത്രകരും ഇതിനോടൊപ്പം ചേർന്നു .റാലി വർക്കലയിൽ അവസാനിച്ചു .