സ്വച്ഛതാ ഹി സേവ ,നഗരസഭ സമ്പൂർണ്ണ ശുചിത്വം

സ്വച്ഛതാ ഹി സേവ ' പരിപാടിയുടെ ഭാഗമായി നെയ്യാറ്റിൻകര നഗരസഭ സമ്പൂർണ്ണ ശുചിത്വം കൈവരിക്കുന്നതിനും മാലിന്യ മുക്ത നഗരമായി മാറുന്നതിനും വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും വേണ്ടി ഓർഗാനിക് തിയേറ്ററിന്റെ ബോധവൽക്കരണ നാടകം 'കടമ്പൻ മൂത്താൻ ' അരങ്ങേറി. നഗരസഭ പരിധിയിൽ രണ്ടു ദിവസങ്ങളായി ബോധവൽക്കരണത്തിന്റെ ഭാഗമായി ആറിടങ്ങളിൽ ആണ് നാടകം അവതരിപ്പിച്ചത്. .മാലിന്യമുക്ത വലിച്ചെറിയൽ മുക്ത നഗരവും, മണ്ണിനെയും പരിസ്ഥിതിയെയും കാർഷിക സംസ്കാരത്തെ സംരക്ഷിക്കുന്ന സന്ദേശം നൽകുന്നതാണ് 'കടമ്പൻ മൂത്താൻ ' എന്ന നാടകം . നെയ്യാറ്റിൻകര നഗരസഭ സംഘടിപ്പിച്ച തെരുവ് നാടകം നഗരസഭ അങ്കണത്തിലും, നെയ്യാറ്റിൻകര ഗവ: ബോയിസ് സ്കൂൾ , ഗവ: ഗേൾസ് , വഴിമുക്ക് , പെരുംമ്പഴുതൂർ, അമരവിള തുടങ്ങി പ്രധാന കവലകളിലും അവതരിപ്പിച്ചു. കെ. ആൻസലർ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു. നഗരസഭ ചെയർമാൻ പി.കെ.രാജ മോഹനൻ,വൈസ് ചെയർമാൻ പ്രിയാ സുരേഷ് ,സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമ്മാന്മാരായ ഡോ എം .എ . സാദത്ത്, കെ.കെ.ഷിബു, ആർ. അജിത, കൗൺസിലർമാരായ പ്രസന്നകുമാർ ,ഷിബുരാജ് കൃഷ്ണ, ഗോപകുമാർ ,സുകുമാരി , ഗീത, ഷീബാ സജു , വടകോട് അജി, മഹേഷ് കൂട്ടപ്പന, വേണു , സുരേഷ് നാരായണപുരം ആരോഗ്യ വിഭാഗം ജീവനക്കാർ, ഹരിത കർമ്മസേന അംഗങ്ങൾ , കുടുംബശ്രീ പ്രവർത്തകർ റെസിഡൻസ് അസ്സോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. രചനയും സംവിധാനം നിർവഹിച്ച് എസ് എൻ സുധീർ പ്രധാന കഥാപാത്രമായ കടമ്പൻ മൂത്താനായി ഇതിൽ വേഷമിടുന്നു. ഷെരീഫ് പാങ്ങോട്, എസ്. എൻ.സനത, ജയദാസ് ,സനൽ ഡാലും മുഖം, സുഗുണൻ തൊഴുക്കൽ തുടങ്ങിയവർ വിവിധ കഥാപാത്രങ്ങളായി. ഗേൾസിൽ നടന്ന സമാപനം ചെയർമാൻ പി.കെ.രാജമോഹനൻ ഉദ്ഘാടനം ചെയ്തു. സമാപനത്തിൽ വിശിഷ്ട വ്യക്തികൾക്കും സ്കൂൾ കുട്ടികൾക്കും ജൈവ ജ്വാല കൈമാറി നെയ്യാറ്റിൻകര നഗരസഭ.