സിപിഎം ഒരു മു‌സ്‌ലിം പാർട്ടിയായി ;കെ.സുരേന്ദ്രൻ

തിരുവനന്തപുരം∙ സിപിഎം ഒരു മു‌സ്‌ലിം പാർട്ടിയായി മാറിയെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഏക സിവിൽ കോഡിനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുസ്‌ലിം ധ്രുവീകരണമാണ് പിണറായി വിജയന്റെ ലക്ഷ്യം. മുത്തലാഖ് ഒരു മുസ്‌ലിം മാതാപിതാക്കളും അംഗീകരിക്കുകയില്ല. അതുപോലെ സ്വത്തവകാശത്തിൽ പെൺകുട്ടികളോടുള്ള വേർതിരിവും ഒരു മുസ്‌ലിം മാതാപിതാക്കളും അംഗീകരിക്കില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഏക സിവിൽ കോഡിനെ പിന്തുണയ്ക്കുന്നത് സാമൂഹിക സമത്വത്തിന് വേണ്ടിയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. ഏക സിവിൽ കോഡ് സംബന്ധിച്ച് പെട്ടെന്ന് ചർച്ച ഉയർത്തിക്കൊണ്ടുവന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് അജൻഡയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു