അഴിമതിക്കാരെയുംകുറ്റവാളികളെയും രാഷ്ര്‌ടിയകക്ഷികൾഒഴിവാക്കണം: വി.എം.സുധീര

അഴിമതിക്കാരെയും കുറ്റവാളികളെയും രാഷ്ര്‌ടിയ കക്ഷികൾ ഒഴിവാക്കണം: വി.എം.സുധീരൻ നേമം: അഴിമതിക്കാരെയും കുറ്റവാളികളെയും രാഷ്ട്രീയത്തിൽ നിന്നും പാർട്ടികൾ ഒഴിവാക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി. എം .സുധീരൻ. പള്ളിച്ചൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം നരുവാമൂട് ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.അഴിമതിക്കാരെ പുറത്താക്കിയ കെപിസിസി നിലപാട് ശരിയാണെന്നുള്ളതിന് തെളിവാണ് പള്ളിച്ചൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ.രാകേഷിന് എതിരായി മൂക്കുന്നിമല വിഷയത്തിൽ കഴിഞ്ഞ ദിവസം വന്ന വിജിലൻസ് റിപ്പോർട്ട്. അഴിമതിയുടെ പേരിൽ പുറത്താക്കിയവരെ മറ്റൊരു രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന നടപടിയുണ്ടാവരുത്. യോഗത്തിൽ കരുണ ചാരിറ്റബിൾ സൊസൈറ്റി അംഗമായ കണ്ണന് ഒരു ലക്ഷം രൂപയുടെ സാമ്പത്തിക സഹായം കെപിസിസി പ്രസിഡന്റ് കൈമാറി. മണ്ഡലം പ്രസിഡന്റ് ഭഗവതിനട ശിവകുമാർ അധ്യക്ഷനായി. മുൻ സ്പീക്കർ എൻ.ശക്‌തൻ, എം. വിൻസെന്റ് എംഎൽഎ., .മരിയാപുരം ശ്രീകുമാർ, നരുവാമൂട് ജോയി, ആർ. സഞ്ജയൻ, എം. .മണികണ്ഠൻ, വണ്ടന്നൂർ സന്തോഷ്, എം. ആർ. ബൈജു, എസ്. വീരേന്ദ്രകുമാർ, മലയിൻകീഴ് വേണുഗോപാൽ, മുത്തുകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു