ജയലളിതയുടെനില ഗുരുതരാവസ്ഥയിൽ

ചെന്നൈ: ഹൃദയാഘാതം മൂലം അപ്പോളോ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർമാർ തീവ്രശ്രമത്തിൽ. കൃത്രിമ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജയലളിതയുടെ ജീവൻ നിലനിർത്തിയിരിക്കുന്നതെന്നാണ് വിവരം. ലണ്ടനിൽനിന്നുള്ള വിദഗ്ധ ഡോക്ടർ ഡോ. റിച്ചാർഡ് ബെയ്ലിയുടെ സഹായം തേടിയതായും അപ്പോളോ ആശുപത്രി അധികൃതർ അറിയിച്ചു. അദ്ദേഹമാണ് ലണ്ടനിൽനിന്ന് അപ്പോളോയിലെ ജയലളിതയെ ചികിത്സിക്കുന്ന ഹൃദ്രോഗ വിദഗ്ധരുടേയും പൾമനോളജിസ്റ്റുകളുടേയും പ്രവർത്തനം ഏകോപിപ്പിക്കുന്നത്.ഇന്ന് രാത്രി വൈകി തമിഴ്നാട് മന്ത്രി സഭായോഗം അപ്പോളോ ആശുപത്രിയിൽ ചേർന്നു. സംസ്‌ഥാനത്തെ ക്രമസമാധാന പ്രശ്നം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. ആശുപത്രിക്കു പുറത്തുള്ള പാർട്ടി പ്രവർത്തകർ അക്രമാസക്‌തരാകുകയാണ്. പലരും പോലീസന്റെ ബാരിക്കേഡുകൾ തകർത്ത് ആശുപത്രിക്കുള്ളിലേക്ക് പ്രവേശിച്ചു. ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തു.