8 മാസമായി ജോലിക്കു ഹാജരാകാത്ത ​പോലീസ്​ ഉദ്യോഗസ്ഥൻ ​ആത്മഹത്യ​ചെയ്ത​ സംഭവം; മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു .

8 മാസമായി ജോലിക്കു ഹാജരാകാത്ത ​പോലീസ്​ ഉദ്യോഗസ്ഥൻ ​ആത്മഹത്യ​ചെയ്ത​ സംഭവം; മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു .......................................................................... തിരുവനന്തപുരം ;8 മാസമായി ജോലിക്കു ഹാജരാകാത്ത ​പോലീസ്​ ഉദ്യോഗസ്ഥൻ ​ആത്മഹത്യ​ചെയ്ത​ സംഭവം; മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിച്ചു.ശരിയായ വിവരം പൊലീസോ നാട്ടുകാരോ പുറത്തുവിട്ടില്ല.പല മാധ്യമങ്ങളും അറിഞ്ഞത് വളരെ വൈകിമാത്രം.മദ്യം ഉപയോഗിക്കുന്നപോലീസ് ഉദ്യോഗസ്ഥരും സുഹൃത്തുക്കളും നേരായ വിവരങ്ങൾ മറച്ചു വച്ചു .നെയ്യാറ്റിൻകരയിലെ സിവിൽ പോലീസ് ഓഫീസറുടെ മരണം ;ആത്മഹത്യയെന്ന് പോലീസ് തമ്പാനൂരിലെ ഹോട്ടലിൽ സിവിൽ പൊലീസ് ഓഫിസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി​യത് ​. നെയ്യാറ്റിൻകര സ്റ്റേഷനിലെ സജിയാണ് മരണപ്പെട്ടത്.മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്കു കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കുമ്പോഴും കഥ മറിച്ചാണ് .8 മാസമായി ഈ പോലീസ് ഉദ്യോഗസ്ഥൻ നെയ്യാറ്റിൻകര പോലീസ് സ്റ്റേഷനിൽ ജോലിക്കു ഹാജരായിരുന്നില്ല എന്ന സത്യം പോലീസ് സേനയിലുള്ളവർക്കെല്ലാം അറിവുള്ളതാണ് .പോലീസ് സ്റ്റേഷനിലെ റെക്കാർഡുകളും ഇതിനു തെളിവാണ് സർക്കാർ സർവീസിൽ ഉള്ള ഒരു ചാട്ടവും മരണപ്പെട്ട സജി പാലിച്ചിരുന്നില്ല എന്നാണു സൂചന .സേനയിലെ ഒരാൾപോലും ഇയാളുടെ വ്യക്തി ജീവിതത്തെ ചോദ്യം ചെയ്തിട്ടില്ല. .സ്ഥിരം മദ്യത്തിന് അടിമയായ ഈ ഉദ്യോഗസ്ഥൻ സർവീസ് ചട്ടങ്ങൾ പാലിച്ചിരുന്നില്ല .മരണശേഷം മേലുദ്യോഗസ്ഥരുടെ പീഡനമാണ് ആത്മഹത്യയ്ക്ക കാരണമെന്ന് സജിയുടെ കുടുംബം ആരോപിക്കു ന്നത് വസ്തുതക്ക് നിരക്കാത്തതാണ് .ചില മാധ്യമങ്ങൾ തെറ്റിദ്ധാരണമൂലവും വസ്തുതകൾ മനസ്സി ലാക്കാതെയുമാണ് ഇവ പ്രസിദ്ധീകരിച്ച ത് .​ആറുവർഷം മുൻപ് മാരായമുട്ട ത്തു മുൻഅഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ യുടെ ​ ഫ്ളക്സ് ബോർഡുകൾ നശിപ്പിച്ചതിന് മാരായമുട്ടം പോലീസ് അന്ന് കേസ് എടുത്തിരുന്നതും പിന്നീട് അഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ സമീപിച്ചു കേസ് പിൻവലിച്ച സംഭവം മാരായമുട്ടം സ്വേദേശികൾ മറന്നിട്ടില്ല.മദ്യപാനത്തിൽ നിന്ന് സജിയെ മോചിപ്പിക്കാൻ ഒരു ശ്രമംപോലും ബന്ധുക്കൾ നടത്തിയിരുന്നെങ്കിൽ ഇങ്ങനെയൊരു സംഭവം ഉണ്ടാകുമായിരുന്നില്ല. സജിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്നും കുടുംബാംഗങ്ങൾ ആവശ്യപ്പെട്​ടുന്നു​ .​ ​കഴിഞ്ഞ​ ദിവസം ​ പുലർച്ചെ ഹോട്ടൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ ഹോട്ടൽ ജീവനക്കാരാണ് പൊലീസുകാരന്റെ മൃതദേഹം കണ്ടെത്തിയത്. ​കഴിഞ്ഞ​ ദിവസം ​ ഉച്ചയോടെയാണ് സജി ഹോട്ടലിൽ മുറിയെടുത്തതെന്നാണ് വിവരം. രണ്ടു ദിവസമായി സജിയെ കാണാനില്ലായിരുന്നു. ഇക്കാര്യം വ്യക്തമാക്കി സജിയുടെ കുടുംബം പൊലീസിൽ പരാതിയും നൽകിയിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ്; ഹോട്ടൽ മുറിയിൽ സജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണപ്പെട്ട സജി കാക്കണം ,റയാൻ നിവാസിൽ ,സുദർശനകുമാറിന്റെ മകനാണ്. ഭാര്യ ആശയും​ ,​ഏക മകൻ റിയാൻ ​.​പോസ്റ്റാർട്ടത്തിനു ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്കരിച്ചു