ആരോഗ്യ ബോധവൽക്കരണ സെമിനാർ

ആരോഗ്യ ബോധവൽക്കരണ സെമിനാർ....................... പാറശാല;പോഷകാആഹാരവും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു. പാറശാല ഐസിഡിഎസും, കളിയിക്കവിള നാഞ്ചിൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥികളും സംയുക്തമായാണ് സെമിനാർ സംഘടിപ്പിച്ചത് .അംഗവടിയിലെ കുരുന്നുകളോടൊപ്പം രക്ഷകർത്താക്കളും പങ്കെടുത്തു.കളിയിക്കവിള നാഞ്ചിൽ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസ് എം എസ് ഡബ്ലിയു വിദ്യാർത്ഥിനികളായ മായ .ആർ, നിത്യ.എൻസജി ,, ശ്രീലക്ഷ്മി .എസ്എസ് , സൂര്യ.ജെ .എസ് , തുടങ്ങിയവർ സംഘാ ടകരായിരുന്നു.പോഷകാഹാരവും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ ബോധവൽക്കരണ സെമിനാറിൽ പുതിയ അറിവുകൾ രക്ഷ കർത്താക്കൾക്കു പകർന്നു നൽകി .ചെങ്കൽ ചെമ്മണ്ണ് അംഗനവാടിയിൽ വച്ചായിരുന്നു സെമിനാർ സംഘടിപ്പിച്ചത് ചെമ്മണ്ണൂര് വാർഡ് മെമ്പർ എം ജി ജെന്നർ അധ്യക്ഷത വഹിച്ചു .ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു മോഹൻ ഉദ്ഘാടനം ചെയ്ത . പബ്ലിക് ഹെൽത്ത് നേഴ്‌സ് ആയ ഫ്രീഡ ലോറൻസ് .ആർഎസ് പോഷകാആഹാരവും ആരോഗ്യപരിപാലനവും എന്ന വിഷയത്തിൽ കൂടുതൽ അറിവുകൾ രക്ഷ കർത്താക്കൾക്കു പകർന്നു നൽകി . പാറശ്ശാല ഐസിഡിഎസ് സൂപ്പർവൈസർ സിന്ധു മോഹൻ അംഗനവാടി ടീച്ചർ ജയ.എസ് തുടങ്ങിയവർ സംസാരിച്ചു .