രജനീകാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണു പരിക്കേറ്റു.

ചെന്നൈ: സൂപ്പർസ്റ്റാർ രജനീകാന്തിന് സിനിമാ ചിത്രീകരണത്തിനിടെ വീണു പരിക്കേറ്റു. ശനിയാഴ്ച രാത്രി എട്ടോടെയാണ് സംഭവം. ശങ്കർ സംവിധായകനായ എന്തിരൻ 2.0 യുടെ ചിത്രീകരണം ചെന്നൈയിലെ ചെട്ടിനാട് ഹെൽത്ത് സിറ്റിയിൽ നടക്കുകയായിരുന്നു. ചിത്രീകരണത്തിനിടെ പടിക്കെട്ടിൽ നിന്നു വീണ് താരത്തിന്റെ വലതുകാൽമുട്ടിന് പരിക്കേൽക്കുകയായിരുന്നു. അതേസമയം, പരിക്ക് നിസാരമാണെന്നും രജനീകാന്തിന് വിശ്രമം നിർദേശിച്ചിട്ടുണ്ടെന്നും ഡോക്ടർമാർ അറിയിച്ചു. സൂപ്പർഹിറ്റ് ചിത്രമായിരുന്ന എന്തിരന്റെ രണ്ടാം ഭാഗമായ 2.0 അടുത്ത വർഷം തീയറ്ററുകളിലെത്തും