ട്രഷറികളിൽ തോമസ് ഐസക്കിന്റെ റോഡ് ഷോ ചെന്നിത്തല

തിരുവനന്തപുരം: നോട്ട് ക്ഷാമവുമായി ബന്ധപ്പെട്ടു സംസ്‌ഥാന സർക്കാർ നടപടികളെ രൂക്ഷമായി വിമർശിച്ചു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മാസാദ്യം ശമ്പളവും പെൻഷനും വിതരണം ചെയ്യാൻ ആവശ്യമായ കറൻസി നോട്ടുകളുടെ കൃത്യമായ കണക്കുകൾ നൽകുന്നതിൽ സംസ്‌ഥാന സർക്കാർ പരാജയപ്പെട്ടതായി ചെന്നിത്തല പത്രസമ്മേളനത്തിൽ ആരോപിച്ചു.തമിഴ്നാടും കർണാടകയും ആന്ധ്രയും നവംബർ 20നു തന്നെ ഡിസംബർ ആദ്യ ദിനങ്ങളിലേക്കു വേണ്ട നോട്ടിന്റെ വിവരം റിസർവ് ബാങ്കിനെ അറിയിച്ചപ്പോൾ ധനമന്ത്രി തോമസ് ഐസക് ദീർഘവീക്ഷണത്തോടെ ഒരു നടപടിയും സ്വീകരിച്ചില്ല. കൊല്ലത്തും എറണാകുളത്തും ട്രഷറികളിൽ റോഡ് ഷോ നടത്തുകയാണു മന്ത്രി. ഷോമാൻഷിപ്പ് അവസാനിപ്പിച്ചു തോമസ് ഐസക്ക് കണക്കു നൽകിയിരുന്നെങ്കിൽ ജീവനക്കാർക്ക് 24,000 രൂപ വീതം വിതരണം ചെയ്യാനുള്ള തുകയെങ്കിലും കിട്ടുമായിരുന്നു– ചെന്നിത്തല