യൂത്ത് കോൺഗ്രസ് അമരത്തു ഷാഫി പറമ്പിൽ

യൂത്ത് കോൺഗ്രസ് ദേശീയ സമിതി പുനഃസംഘടിപ്പിച്ചു; ഷാഫി പറമ്പിൽ എംഎൽഎ ദേശീയ ജനറൽ സെക്രട്ടറി ന്യൂഡൽഹി: ഷാഫി പറമ്പിൽ എംഎൽഎ യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി. മറ്റൊരു മലയാളിയായ ജെബി മേത്തർ, മുംബൈ മലയാളിയായ ഏബ്രഹാം റോയി മാണി എന്നിവർ പുതിയ ദേശീയ സെക്രട്ടറിമാർ. ഇവരടക്കം പുതിയ ആറു ജനറൽ സെക്രട്ടറിമാരെയും 32 സെക്രട്ടറിമാരെയും ഉൾപ്പെടുത്തി യൂത്ത് കോൺഗ്രസ് ദേശീയ സമിതി രാഹുൽ ഗാന്ധി പുനഃസംഘടിപ്പിച്ചു.നിലവിലെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് അമരീന്ദർ സിംഗ് രാജാബ്രാർ തുടരും. ആഴ്ചകൾ നീണ്ട ചർച്ചകൾക്കുശേഷമാണു യൂത്ത് കോൺഗ്രസ് ദേശീയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. പോഷക സംഘടനകളുടെ നേരിട്ടു ചുമതലയുള്ള വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയുടെ അനുമതിയോടെ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ജനാർദൻ ദ്വിവേദിയാണു പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. 38 സമിതിയിൽ കേരളത്തിൽ നിന്നു രണ്ടു ഭാരവാഹികളേയുള്ളൂ.ഹരിഷ് പവാർ– മഹാരാഷ്ട്ര, ഇന്ദ്രാണി മിശ്ര– ബംഗാൾ, കേശവ് ചന്ദ് യാദവ്– യുപി, മനീഷ് താക്കൂർ– ഹിമാചൽ, ബി.വി. ശ്രീനിവാസ്– കർണാടക എന്നിവരാണ് ഷാഫി പറമ്പിലിനു പുറമേയുള്ള ദേശീയ ജനറൽ സെക്രട്ടറിമാർ. പ്രമുഖ കോൺഗ്രസ് നേതാവ് കെ.എം.ഐ മേത്തറുടെ മകളും ഷാഫി മേത്തറുടെ സഹോദരിയുമാണ് ജെബി. തമിഴ്നാട്ടിൽ നിന്ന് രവീന്ദ്രൻ ദാസ്, ഡൽഹിയിലെ രാധിക ഖേര, ആസാമിലെ റോസലീന ടർക്കി, സരീഫ റഹ്മാൻ