കോടതികളിൽ ദേശീയ ഗാനം: ഹർജി തള്ളി

ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ ദേശീയ ഗാനം കേൾപ്പിക്കണമെന്ന പൊതുതാത്പര്യ ഹർജി സുപ്രീംകോടതി തള്ളി. നടപടിക്രമങ്ങൾ പാലിച്ചല്ല ഹർജി നൽകിയതെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് തള്ളിയത്. നടപടിക്രമങ്ങൾ പാലിച്ചു വീണ്ടും ഹർജി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. ജസ്റ്റീസ് ദീപക് മിശ്ര, ജസ്റ്റീസ് അമതവ് റോയ് എന്നവരടങ്ങിയ ബെഞ്ചാണ് നിർദേശിച്ചിരിക്കുന്നത്. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വനി കുമാർ ഉപാധ്യായ് ആണ് ഹർജി നൽകിയത്. അഭിഭാഷകന്റെ ഹർജിയിൽ അറ്റോർണി ജനറൽ മുകുൾ റോഹ്തഗിയുടെ അഭിപ്രായവും കോടതി ആരാഞ്ഞു.കോടതി നടപടിക്രമങ്ങൾ തുടങ്ങുന്നതിനു മുമ്പായി ദേശീയ ഗാനം കേൾപ്പിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. സിനിമാ തിയറ്ററുകളിൽ ദേശീയഗാനം നിർബന്ധമാക്കി സുപ്രീംകോടതി വിധി പ്രസ്താവിച്ചിരുന്നു