വിമർശകർ 50 ദിവസം ക്ഷമ കാണിക്കണമെന്ന് രാജ്നാഥ് സിംഗ് ന്യൂഡൽഹി: നോട്ട് നിരോധന നടപടിയെ വിമർശിക്കുന്നവർ 50 ദിവസം ക്ഷമ കാണിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. രാജ്യതാൽപര്യം മുൻനിർത്തി കള്ളപ്പണത്തിനും അഴിമതിക്കും എതിരായുള്ള യുദ്ധത്തിന്റെ ഭാഗമായാണ് നോട്ട് നിരോധനം നടപ്പിൽ വരുത്തിയതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. 50 ദിവത്തിനുള്ളിൽ കാര്യങ്ങൾ സാധാരണ നിലയിലാകും. നോട്ട് നിരോധിച്ചുകൊണ്ടുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി ഇത് ചൂണ്ടിക്കാട്ടിയതാണെന്നും അദ്ദേഹം പറഞ്ഞു. മാവോയിസ്റ്റുകളുടേയും തീവ്രവാദികളുടേയും ഫണ്ടിംഗ് ഇല്ലാതാക്കാൻ നടപടിയിലൂടെ സാധിച്ചു. സമ്പന്നരുടേയും ദരിദ്രരുടേയും ഇടയിലുള്ള വിടവിനു മുകളിൽ പാലം തീർക്കാൻ നപടി സഹായകരമായതായും അദ്ദേഹം ചൂണ്ടിക്കാട്ടി.