വൃദ്ധന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും.

വൃദ്ധന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും. നെയ്യാറ്റിൻകര: വൃദ്ധന്റെ മൃതദേഹം കിണറ്റിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കളും നാട്ടുകാരും.ആനാവൂർ വിട്ടയറം  ഭാസ്കരവിലാസത്തിൽ ഭാസ്‌ക്കരൻ നാടാരെ  (84)യാണ് തിങ്കളാഴ്ച്ച വൈകുന്നേരത്തോടെ കുന്നത്തുകാൽ കോട്ടയ്ക്കൽ ആനാവൂർ വിട്ടിയറം തേരണി ഡെൽറ്റ   കോറിയുടെ ഉടമസ്ഥതയിലുള്ള കിണറ്റിൽ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്തിയത്.ഭാസ്‌ക്കരൻ നാടാരുടെ വക ഒരേക്കറോളം വരുന്ന ഭൂമി ഡെൽറ്റ കമ്പനിക്ക് വിലയ്ക്ക് നൽകിയിരുന്നെന്നും ഇതിന്റെ വകയിൽ ഡെൽറ്റ കമ്പനി ഉടമ ഭാസ്‌ക്കരൻ നാടാർക്ക് മൂന്നര ലക്ഷം രൂപ കൊടുക്കാനുണ്ടായിരുന്നതായും ഭാസ്‌കാരൻ  നാടാരുടെ ബന്ധുക്കളും നാട്ടുകാരും പറയുന്നു.പണം ആവശ്യപ്പെട്ട് തിങ്കളാഴ്ച്ച ഡെൽറ്റ ക്വാറിയുടെ ഓഫീസിലേക്ക് പോയ ഭാസ്‌ക്കരൻ നാടാർ പിന്നീട്  ക്വാറിക്ക് സമീപമുള്ള കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകായായിരുന്നുവെന്നും ഭാസ്‌ക്കരൻ നാടാരുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.              ഡെൽറ്റ കമ്പനി ഭാസ്‌ക്കരൻ നാടാർക്ക് പണത്തിനു സമാനമായ മൂന്നര  ലക്ഷം രൂപയുടെ ചെക്ക് നൽകിയിരുന്നതായും ബാങ്കിൽ ചെക്ക് മാറാനെത്തിയപ്പോൾ പണം ലഭിക്കാത്തതിനാൽ പണത്തിനായി ഡെൽറ്റ കമ്പനി ഓഫീസിലേക്ക് ഭാസ്‌ക്കരൻ നാടാർ കയറിയിറങ്ങുക പതിവായിരുന്നെന്നും ബന്ധുക്കൾപറയുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ട്ടത്തിനു ശേഷം ഏറ്റുവാങ്ങിയ മൃതദേഹവുമായി ഇന്നലെ വൈകിട്ടോടെ  ബന്ധുക്കളും നാട്ടുകാരും ചേർന്ന് വിട്ടയരത്തെ സ്വകാര്യ ക്രഷർ  യുണിറ്റ് ഉപരോധിച്ചു. കിണറ്റിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയ ഭാസ്‌ക്കരൻ നാടാരുടെ വസ്ത്രങ്ങളും ചെരുപ്പും പലയിടങ്ങളിൽ നിന്നുമാണ് ലഭിച്ചതെന്നും .വസ്ത്രങ്ങൾ മണത്ത്  നോക്കിയ പോലീസ് നായ ക്രഷർ  കമ്പനിയുടെ ഓഫീസിലേക്കാണ് ഓടിക്കയറിയതെന്നും  ഭാസ്‌ക്കരൻ നാടാർ  ആത്മഹത്യാ ചെയ്യാനുള്ള സാഹചര്യമില്ലെന്നും സ്‌ഡംഭവത്തെ കുറിച്ച് സമഗ്ര  വേണമീനുമാണ് നാട്ടുകാരുടെയും ബന്ധുക്കളുടെയും ആവശ്യം.           ഭാസ്‌ക്കരൻ നാടാരുടെ മൃതദേഹവുമായി റോഡുപരോധിച്ചവർ കൊവിഡ് 19 പ്രോട്ടോക്കോൾ ലംഘിച്ചുവെന്നാരോപിച്ച് ഭാസ്‌ക്കരൻ നാടാരുടെ ബന്ധുവായ ജോയിയെ മാരായമുട്ടം പോലീസ് കസ്റ്റഡിയിലെടുത്തു.ഇതോടെ ഉപരോധം അവസാനിപ്പിച്ച് ബസ്കാരം നാടാരുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.പോസ്റുമോർട്ടത്തിൽ ഭാസ്‌കാരം നാടാരുടെത് മുങ്ങി മരണമാണെന്ന് തെളിഞ്ഞിട്ടുള്ളതായും ബന്ധുക്കൾ ഹാജരാക്കുന്ന രേഖകൾ പരിശോധിച്ച് സാമ്പത്തിക ഇടപാടിനെ കുറിച്ചും മരണത്തിലെ ദുരൂഹതയെ കുറിച്ചും അന്വേഷിക്കുമെന്നും മാരായമുട്ടം സി ഐ പറഞ്ഞു