നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതികുഴഞ്ഞുവീണു

കോടതിയിൽ പോലീസ് ഹാജരാക്കിയ പ്രതി കുഴഞ്ഞുവീണു നെയ്യാറ്റിൻകര : അടിപിടി കേസിൽ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ പ്രതി കോടതി വരാന്തയിൽ കുഴഞ്ഞുവീണു.ബൈക്ക് യാത്രികനെ മർദിച്ച കേസിൽ പെരുമ്പഴുതൂർ സ്വദേശി രജിത്തി (18) നെ കഴിഞ്ഞ ദിവസ മാണ് പോലീസ് പിടികൂടിയത്. നെയ്യാറ്റിൻകര കോടതിയിൽ ഇന്നലെ ഹാജരാക്കിയപ്പോൾ കോടതി വരാന്തയിൽ ഇയാൾ കുഴഞ്ഞുവീഴുകയായിരുന്നു. കോടതി നിർദേശപ്രകാരം ഇയാളെ ഉടൻ വൈദ്യപരിശോധനയ്ക്കായി നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലെത്തിച്ചു. പരിശോധനയിൽ യാതൊരു രോഗവുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചതിനെത്തുടർന്ന് ഇയാളെ പോലീസ് വീണ്ടും കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേയ്ക്ക് കോടതി റിമാൻഡ് ചെയ്തു. രജിത്തിന്റെ പേരിൽ നേരത്തെ മുന്നു കേസുകളുള്ളതായും പോലീസ് പറഞ്ഞു