ബംഗളൂരു: ബംഗളൂരുവിൽ രണ്ട് സർക്കാർ ഉദ്യോഗസ്‌ഥരുടെ വീടുകളിൽ നടന്ന റെയ്ഡിൽ അഞ്ചു കോടി രൂപയുടെ പുതിയ നോട്ടുകൾ പിടിച്ചെടുത്തു. ആദായനികുതി ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ ഇവരുടെ വീടുകളിൽനിന്ന് അഞ്ചു കിലോ സ്വർണവും ആറു കിലോ സ്വർണാഭരണങ്ങളും കണ്ടെടുത്തു. ഒരു ഉദ്യോഗസ്‌ഥന്റെ വീട്ടിൽനിന്ന് ആഡംബര സ്പോർട്സ് കാറായ ലംബോർഗിനിയും കണ്ടെത്തി. കൂടുതൽ പരിശോധനകൾ നടന്നുവരികയാണ്