കൊറോണ വൈറസ് മറന്നു  ജനങ്ങൾ  റോഡുകളിൽ തിരക്കുണ്ടാക്കുന്നു; നട്ടം തിരിഞ്ഞു ട്രഫിക്  വാർഡന്മാർ. 

കൊറോണ വൈറസ് മറന്നു  ജനങ്ങൾ  റോഡുകളിൽ തിരക്കുണ്ടാക്കുന്നു; നട്ടം തിരിഞ്ഞു ട്രഫിക്  വാർഡന്മാർ.  ................................................................................................................................................................. തിരുവനന്തപുരം;കൊറോണ വൈറസ് മറന്നു  ജനങ്ങൾ റോഡുകളിൽ തിരക്കുണ്ടാക്കുന്നു; നട്ടതിരിഞ്ഞു ട്രഫിക്  വാർഡന്മാരും ,പോലീസും.തിരുവനന്തപുരം കളിയിക്ക വിള റോഡിന്റെ ഇരുവശങ്ങളിലുമുള്ള നഗരങ്ങളിലും ഗ്രാമീണ ചന്തകളിലും  ഓണമായതോടെ തിരക്ക് വർധിച്ചിട്ടുണ്ട് .തിരുവനന്ത പുരം മുതൽ ബാലരാമപുരം വരെ നാലുവരിപ്പാത പൂർത്തിയായെങ്കിലും തിരക്കും ട്രാഫിക്കും കുറഞ്ഞിട്ടില്ല തിരക്കേറിയ റോഡുകളിൽ പോലീസ് സേനയ്ക്കൊപ്പവും, പകരവുമായി നിന്ന് ഗതാഗത തിരക്ക്  നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന ട്രാഫിക് വാർഡൻമാരുടെ ജീവിതം ഇന്ന് ഏറെ വിഷമതകളിലാണ്. കൊറോണ വൈറസ് എല്ലാ മേഖലകളെയും ബാധിച്ചിരിക്കുന്ന പോലെ തന്നെ തുച്ഛമായ വേതനത്തിന് റോഡുകളിൽ നിന്ന് ജോലി ചെയ്യുന്ന ഇവരെയും സാരമായി ബാധിച്ചിരിക്കുന്നു. ലോക്ഡൗൺ നടപ്പിലാക്കിയത് മുതൽ ജോലി നഷ്ടപ്പെട്ട ഇവരിൽ ഭൂരിഭാഗവും തങ്ങളുടെ ഏക വരുമാന മാർഗ്ഗം നിലച്ച് ശൂന്യാവസ്ഥയിലാണ്. കുടുംബം പോറ്റാൻ ഒരുപാട് സ്ത്രീകൾ ഈ മേഖലയിൽ ജോലി ചെയ്യുന്നുണ്ട്. ഇവരുടെ വിഷമതകൾ ബന്ധപ്പെട്ട അധികാരികൾ കാര്യമായി തന്നെ ശ്രദ്ധിക്കുകയും വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്ന പ്രതീക്ഷയിലാണ് ഇവർ.