മാധ്യമപ്രവർത്തകൻ രവിശങ്കറിന്റെ നാലാമത് വാർഷിക ചരമ അനുസ്മരണം ..................................................................................................................... തിരുവനന്തപുരം ;മാധ്യമ പ്രവർത്തകനും,സാമൂഹ്യ പ്രവർത്തകനും,നഗരസഭാ മുൻ കൗൺസിലറുമായ അഭിഭാഷകൻ രവിശങ്കറുടെ നാലാമത് ചരമ വാർഷിക അനുസ്മരണം നടത്തി.നെയ്യാറ്റിൻകരയിലും ,തിരുവന്തപുരത്തും വിവിധ മേഖലയിലുള്ള വരുടെ നേതൃത്വത്തിൽ ആയിരുന്നു അനുസ്മരണം . യൂത്തുകോൺഗ്രസ് ,കോൺഗ്രസ് ,ആലുംമൂട് പൗരസമിതി,സുഹൃത്തുക്കൾ തുടങ്ങിയവർ നേതൃത്വം നൽകി ,ഡിസി സി പ്രെസിഡെന്റ് സനൽകുമാറിന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്തും , നെയ്യാറ്റിൻകരയിൽ വിവിധ കോൺഗ്രസ് സംഘടനകളും ചരമ ദിന അനുസ്മരണം നടത്തി .കെ.എസ്.യൂ.വിലൂടെ രംഗത്തുവന്ന അഭിഭാഷകൻ രവിശങ്കർ ,സെനറ്റ് മെമ്പർ,അഭിഭാഷകൻ,ജനപ്രതിനിധി,മാധ്യമ പ്രവർത്തകൻ,സാമൂഹ്യ പ്രവർത്തകൻ എന്നീനിലയിൽ തിരുവനന്തപുരം ജില്ലയിൽ തന്റെ കഴിവുകൾ പ്രകടിപ്പിച്ചിട്ടുണ്ട് .നെയ്യാറ്റിൻകര നഗരസഭയിൽ കൗൺസിലർ ആയിരിക്കെ ചെയര്മാൻ സ്ഥാനത്തേക്ക് ഏതാണ്ട് എത്തിയ അവസരത്തിൽ നെയ്യാറ്റിൻകരയിലെ കോൺഗ്രസ് നേതൃത്വം പണം ആവശ്യപ്പെട്ടത് ഏറെ വിവാദം ഉയർത്തിയിരുന്നു.ഈ വിഷയം രവിശങ്കറെ മാനസികമായി തകർത്തിരുന്നു.എല്ലാ രാഷ്ട്രീയ പാർട്ടിയിലുള്ളവരിലും സ്വാധീനം ചെലുത്താൻ കഴിവുള്ള വ്യക്തിയായിരുന്നു രവിശങ്കർ ,കെഎസ് യൂ വിന്റെ മികച്ച സങ്കാടകൻ കൂടിയായിരുന്നു ഈ മാധ്യമപ്രവർത്തകൻ