കൊറോണായുടെ മറവിൽ പുല്ലുവിളയിൽ യുവതിയെ കൊന്നു കെട്ടി തൂക്കിയാതോ ?????? മൂന്ന് വയസ്സുള്ള മകൾ പോലീസിന് മൊഴിനൽകി നെയ്യാറ്റിൻകര;കൊറോണായുടെ മറവിൽ പുല്ലുവിള,താഴെ വീട്ടുവിളാകം,കുളപ്പുര വീട്ടിൽ , ജൂഡിറ്റ് 25 നെ കൊന്നു കെട്ടി തൂക്കിയത് തൂങ്ങി മരണമാക്കാൻ നീക്കമെന്ന് ബന്ധുക്കളുടെ പരാതി.മൂന്ന് വയസ്സുള്ള മകൾ കാഞ്ഞിരം കുളം പോലീസിന് മൊഴിനൽകി .25/7/2020 നു മരണപ്പെട്ട പുല്ലുവിള സ്വദേശിനി ജൂഡിറ്റ് .,25 ൻറെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് ആണ് ബന്ധുക്കൾ കാഞ്ഞിരം കുളം പോലീസിനും,ഉയർന്ന പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകിയത്. .കോവിടിന്റെ മറവിൽ ഭർത്താവ് ജോണി കൊന്നു കെട്ടിത്തൂക്കിയതായിട്ടാണ് ആദ്യം സൂചന ഉണ്ടായത് .29/ 7/ 20 നു രാവിലെ മരണപ്പെട്ട ജൂഡിറ്റിന്റെ ബന്ധുക്കളെ കണ്ട് ജോണിമരണപ്പെട്ട ജൂഡിറ്റിന്റെ ഇളയ മകളായ മൂന്ന് വയസ്സുള്ള ജൂവലിനെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയതായും ബന്ധുക്കൾ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു.ഉച്ചക്ക് പോലീസിന് മൂന്ന് വയസ്സ് കാരി പോലീസ് സ്റ്റേഷനിൽ എത്തി മൊഴി നൽകി.ജോണി ഇതിനു മുൻപും ഭാര്യ ജൂഡിറ്റിനെ നിരവധി തവണ തങ്ങളുടെ മുൻപിൽ വച്ച് മർദിച്ചിട്ടുണ്ടന്നു മരണപ്പെട്ട ജൂഡിറ്റിന്റെ അമ്മ മേരി പറയുന്നുണ്ട്.തൻറെ മകൾ തൂങ്ങി മരിക്കാനാവും വിധം ഒരു സംഭവമില്ലന്നും അവൾ തൂങ്ങി മരിക്കില്ലന്നും ബന്ധുക്കളും നാട്ടുകാരും പറയുന്നു.കാഞ്ഞിരം കുളം പോലീസിൽ മൊഴിനൽകിയാൽ മരണപ്പെട ജൂഡിറ്റിന്റെ ഇളയ മകളായ മൂന്ന് വയസ്സുള്ള ജൂവലിനെ കൊന്നുകളയുമെന്ന് ജോണി ഭീഷണിപ്പെടുത്തിയതോടെ ഇതൊരു കൊലപാതക മാണെന്ന് നാട്ടുകാരും വിധിയെഴുതിയിട്ടുണ്ട്.സംഭവ സമയത്തു വീട്ടിലുണ്ടായിരുന്നത് ജൂഡിറ്റിന്റെ ഇളയ കുട്ടി മൂന്ന് വയസ്സുള്ള ജൂവൽ മാത്രമാണ്.ജൂവലിനെ വകവരുത്തുക എന്നത് ജോണിയുടെ ആവശ്യമായിക്കഴിഞ്ഞിരിക്കുന്നു . .ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട ജൂഡിറ്റിന്റെ മൃതദേഹം നെയ്യാറ്റിൻകര ജെനെറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.ജൂഡിറ്റിന്റെ സ്രവം SRFlD- 3256500059544 നമ്പറിൽ കോവിഡ് പരിശോധനയിൽ ഫലം പോസിറ്റീവ് ആയതായി കണ്ടെത്തിയതായി നെയ്യാറ്റിൻകര ആശുപത്രി സൂപ്രണ്ട് വത്സല.അടുത്ത പടിയായി മൃതദേഹം മെഡിക്കൽ കോളേജിൽ എത്തിച്ചു പോസ്റ്റ്മാർട്ടം നടത്തും. മരണപ്പെട്ട ജൂഡിറ്റിന് [നാലും]ജോയൽ ,[മൂന്നും]ജൂവൽ ,വയസ്സുള്ള രണ്ടു കുട്ടികളുണ്ട്.