സാനിട്ടറൈസറുകൾ ഇല്ലാത്ത എ.ടി.എമ്മുകൾ കോവിട് കെണിയൊരുക്കുന്നോ

സാനിട്ടറൈസറുകൾ ഇല്ലാത്ത എ.ടി.എമ്മുകൾ കോവിട് കെണിയൊരുക്കുന്നോ നെയ്യാറ്റിൻകര : നെയ്യാറ്റിൻകര മുൻസിപ്പൽ പരിധിയിലുള്ള എടി എം കൗണ്ടറുകളിൽ സാനിട്ടറൈസറുകൾ ഇല്ല. കൊവിഡ് മാനദണ്ഡം പാലിക്കാത്തെയാണ് നെയ്യാറ്റിൻകര പരിധിയിലുള്ള എടിഎം കൗണ്ടറുകൾ പ്രവർത്തനുമായി മുന്നോട്ട് പോകുന്നത് .ആഴ്ചയിലോ,മാസത്തിലോ എടി എം കൗണ്ടറുകൾ ശുചീകരിക്കുകയോ ,അണുവിമുക്തമാക്കുകയോ ചെയ്യാറില്ലെന്നു ഉപഭോക്താക്കൾക്ക് പരാതിയുണ്ട് ധാരാളം ആളുകൾ രാവിലെ മുതൽ രാത്രി വരെ പണമിടപാടുകൾ നടത്തി പോകുന്ന ഒരു സ്ഥലമാണ് എ ടി എം കൗണ്ടറുകൾ. നെയ്യാറ്റിൻകര പരിസര പ്രദേശങ്ങളിലും ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകർക്ക് അടക്കം കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് എ.ടി.എം കൗണ്ടറുകൾ കൊവിഡ് മാനദണ്ഡങ്ങൾ കാറ്റിൽ പർത്തി പ്രവർത്തിക്കുന്നത്. ഇതിനു ശക്തമായ നടപടി ബാങ്ക് അധികൃതരും , അസോസിയേഷനും, നഗരസഭയും എടുക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടു നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റി സി.എം.പി പ്രവർത്തകർ രംഗത്തു വന്നു .