നെയ്യാറ്റിൻകര ആശുപത്രിയിൽ സ്രവ പരിശോധനവൈകിപ്പിച്ചതായി ആക്ഷേപം................. ക്വാറന്റൈൻ കേന്ദ്രത്തിൽ നിന്ന് സ്രവ പരിശോധനയ്ക്ക് ആശുപത്രിയിൽ എത്തിച്ചവരെ പരിശോധനയ്ക്ക് വിധേയയമാക്കാതെ വൈകിപ്പിച്ചതായി പരാതി. നെയ്യാറ്റിൻകര തിരുപുറത്തെ ക്വാറന്റൈൻ കേന്ദ്രത്തിൽ കഴിയുന്നവരാണ് സ്രവ പരിശോധനയ്ക്ക് ജനറൽ ആശുപത്രിയിൽ മണിക്കൂറോളം സ്രവ പരിശോധനയ്ക്ക് കാത്തു നിൽക്കേണ്ടി വന്നത്.ദുബായിൽ നിന്നും നാട്ടിൽ മടങ്ങിയെത്തിയ പത്ത് അംഗസംഘത്തിലെ ഒരു യുവാവിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇവരെയും ആശുപത്രിയിലേക്ക് കൊണ്ട് വന്നത്.ആംബുലൻസിൽ എത്തിച്ച ശേഷം ഡ്രൈവർ ഒന്നും പറയാതെ പോയതായും ഇവർ ആരോപിക്കുന്നു. ആശുപത്രിയുടെ പ്രവേശന കവാടത്തിന് മുന്നിൽ മാസ്കും കൈയുറയും ധരിച്ച ഇവർക്ക്നിൽക്കേണ്ടി വന്നത് രണ്ടര മണിക്കൂറോളം. സംഭവത്തിൽ ആരോഗ്യ വകുപ്പിന്റെ വീഴ്ച പകൽ പോലെ വ്യക്തം.ഇത്തരത്തിൽ ഇവർ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടിയത് നാട്ടുകാരെയും ആശുപത്രിയിലെത്തിയ മറ്റു പരിഭ്രാന്തരാക്കി.ഒടുവിൽ,സ്ഥലത്തെത്തിയ മാധ്യമ പ്രവർത്തകർ വിവരം അന്വേഷിച്ചപ്പോഴണ് സംഭവം ജനമറിയുന്നത്.ആശുപത്രി സുപ്രണ്ടുമായി സംസാരിച്ച ശേഷമാണ് നടപടികൾ വേഗത്തിലാക്കാൻ വേണ്ട നടപടികൾ കൈ കൊള്ളാമെന്നറിയിചത്.