എയിഡ്സ് ദിനം

കൊല്ലം: രൂപത ഹവിയർ ദൈവശാസ്ത്ര പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജ്യോതി നികേതൻ കോളജ് അങ്കണത്തിൽ എയ്ഡ്സ് ബോധവത്കരണ സെമിനാർ നടത്തി.സെമിനാർ ജില്ലാആശുപത്രി ആർഎംഒ ഡോ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൊല്ലം എആർടി സെന്ററിലെ ഡോ.സന്തോഷ്, ജില്ലാ പ്രോജക്ട് ഡയറക്ടർ ഗിരിജാ ഭദ്രൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. രൂപത എപ്പിസ്കോപ്പൽ വികാർ റവ.ഡോ.ബൈജു ജൂലിയാൻ ഹവിയർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ റവ.ഷാജി ജർമന് റെഡ് റിബൺ കുത്തി ചടങ്ങ് നിർവഹിച്ചു.സെക്രട്ടറി സാജു കുരിശിങ്കൽ പ്രതിജ്‌ഞാ വാചകം ചൊല്ലി കൊടുത്തു. ബിനു മുതാക്കര, ജോൺ ജോസഫ് കാലിഫ്, ആന്റോ ജോസഫ്, ഷേർലി ആന്റോ സിസ്റ്റർ ്വിനയ, ജയ, ഹരോൾഡ്, എ.ജി ജോസഫ് എന്നിവർ നേതൃത്വം നൽകി.