സ്വർണ്ണ ക്കടത്തു എൻഐഎ യും, ഐബിയും, കസ്റ്റംസുംഅന്വേഷണം നടത്തും. കേരളത്തിൽ സംഘടിതമായി സ്വർണക്കടത്ത് നടക്കുന്നത് ദേശ സുരക്ഷയ്ക്കു ഭീഷണിയാണെന്ന വിലയിരുത്തലിലാണ്ആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം.തിരുവനന്തപുരത്ത് ഇപ്പോൾ പിടിയിലായ കേസ് മാത്രമല്ല, കേരളത്തിൽ ഇതുവരെ റിപ്പോർട്ട് ചെയ്തതും അന്വേഷണം എങ്ങുമെത്താതുമായ സ്വർണ കള്ളക്കടത്ത്കേസുകളും എൻഐഎ അന്വേഷിക്കും.ഭീകരവാദ, വിധ്വംസക പ്രവർത്തനങ്ങൾക്കു വിദേശത്തുനിന്ന്ധനസഹായം ലഭിക്കുന്നുണ്ടോ എന്നും അന്വേഷിക്കും.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഇക്കാര്യത്തിൽപ്രത്യേക താൽപര്യമെടുത്ത് ശക്തമായ അന്വേഷണം വേണമെന്ന് നിർദേശിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫിസും തിരുവനന്തപുരംകേസ് പ്രത്യേകം നിരീക്ഷിച്ചുവരികയായിരുന്നു. കേന്ദ്ര സർക്കാരിനു കീഴിലുള്ള കസ്റ്റംസും ഇന്റലിജൻസ് ബ്യൂറോയുമാണ് (ഐബി) ഇപ്പോൾ തിരുവനന്തപുരം കേസ് അന്വേഷിക്കുന്നത്.എൻഐഎ കൂടി ചേരുന്നതോടെ അന്വേഷണം പൂർണമായി കേന്ദ്രനിയന്ത്രണത്തിലാകും. ഏതു സംസ്ഥാനത്തെയും സുരക്ഷയുമായി ബന്ധപ്പെട്ട കേസ്, സംസ്ഥാന അനുമതി കൂടാതെ അന്വേഷിക്കാൻ അധികാരമുള്ള ഏജൻസിയാണ് എൻഐഎ