ദേവസ്വം എംപ്ലോയ്സിന്റെ വിളിച്ചു ഉണർത്തൽ   ധർണ്ണ

ദേവസ്വം എംപ്ലോയ്സിന്റെ വിളിച്ചു ഉണർത്തൽ മധ്യാന്ന  ധർണ്ണ തിരുവനന്തപുരം : തിരുവിതാംക്കൂർ ദേവസ്വം എംപ്ലോയ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള മാക്കെ വിളിച്ചു ഉണർത്തൽ മധ്യാന ധർണ്ണ നടത്തി. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലും ദേവസ്വം ബോർഡിന്റെ മറ്റു സബ്‌ ഗ്രൂപ്പ് ആസ്ഥാനങ്ങളിലും ധർണ്ണ സംഘടിപ്പിച്ചു. എംപ്ലോയ് ഫ്രണ്ട് നെയ്യാറ്റിൻകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ താലൂക്ക് ഓഫീസിനു മുന്നിൽ ധർണ്ണ നടത്തി. എംപ്ലോയ് ഫ്രണ്ട് താലൂക്ക് പ്രസിഡന്റ് ബി. വിനോദ് ന്റെ അധ്യക്ഷയിൽ കൂടിയ യോഗത്തിൽ കോവളം എം.എൽ.എ  എം .വിൻസൺന്റെ ഉദ്ഘാടനം നിർവഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറി മലയിൻകീഴ് വോണു ഗോപൽ മീഡിയ സെൽ കൺവീനർ ഊരുട്ട്കാല സുരോഷ് എംപ്ലോയ്ഫ്രണ്ട് ഭാരവാഹികളായ കെ.സുബ്രമണിയൻ പോറ്റി , എച്ച് കമലഹരൻ , ചീതബരേശരം അയ്യർ , എൽ.ബി ഉദയകുമാർ  , എസ് റെജി കുമാർ , പുരോഷത്തമൻ നായർ , വി.എസ് രാജ് കുമാർ , കാട്ടക്കാട അനിൽകുമാർ തുടങ്ങിയ പ്രസംഗിച്ചു. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങൾ അടച്ചിട്ട കാരണം വഴിപാട് കാണിക്കയോ ലഭിക്കുന്നില്ല സംസ്ഥാന സർക്കാർ ഇരുപതിനായിരം കോടി പ്രഖ്യാപിച്ചങ്കിലും ഇതിൽ ദേവസ്വം ബോർഡിനെ ഉൾപ്പെടുത്തിയില്ല .അടിയന്തരമായി ബോർഡിന്റെ പ്രതിസന്ധി മറികടക്കാൻ കേന്ദ്രത്തോട്  പാക്കേജ് ആവശ്വപ്പെടണം. പൊതു ഗതഗാതം മാർക്കറ്റുകളും ബിവറോജും തുറന്നിട്ടും ക്ഷേത്രങ്ങൾ മാത്രം അടച്ചിട്ടു.സുരക്ഷ മാനണ്ഡം പാലിച്ച് ക്ഷേത്ര തുറക്കാനുള്ള നടപടി സർക്കാർ എടുക്കണം തുടങ്ങിയവാണ് ധർണ്ണയിലൂടെ ആവശ്യപ്പെട്ടത്.