നെയ്യാറ്റിൻകര നഗര സഭയിൽ കോൺഗ്രസ്സുംബിജെ പിയും നടത്തുന്നസമരങ്ങൾ ക്കെതിരെ പ്രതികരിക്കാതെ സി.പി.എം. തിരുവനന്തപുരം ;നെയ്യാറ്റിൻകര നഗര സഭയിൽ കോൺഗ്രസ്സുംബിജെ പിയും നടത്തുന്ന സമരങ്ങൾ ക്കെതിരെ പ്രതികരിക്കാതെ സിപിഐഎം. നഗരസഭാ ഭരിക്കുന്നത് ഒരു നാരിയായതു കൊണ്ടാണോ. നെയ്യാറ്റിൻകര സിപിഎം ഏരിയ കമ്മിറ്റിസെക്രെട്ടറിയും ടൗൺ ,പെരുമ്പഴുതൂർ ലോക്കൽ കമ്മിറ്റികളും മുഖം തിരിച്ചു നിൽക്കുന്നത് എന്ന് എൽഡിഎഫ് ഘടക കക്ഷികളും പ്രവർത്തകരും,നാട്ടുകാരും ചോദിച്ചു തുടങ്ങി .കഴിഞ്ഞ ദിവസം ചെയർ പേഴ്‌സണെ യുഡിഎഫ് വളഞ്ഞിട്ടാക്രമിച്ചു ചെയർപേഴ്സണും ,പ്രതിപക്ഷ നേതാവും പരുക്കേറ്റു ആശുപത്രിയിൽ പ്രെ വേശിപ്പിച്ചു .നഗരസഭക്കു പുറത്തും കൌൺസിൽ ഹാളിലും സമരങ്ങളുടെ വേലിയേറ്റമാണ് അരങ്ങേറിയത് . നഗരസഭാ പ്രദേശത്തു നടത്തിയ ചെറു പ്രേധിക്ഷേധങ്ങളൊഴിച്ചാൽ സിപിഎം എൽഡിഎഫ് പ്ര ധിക്ഷേതങ്ങൾ ശക്തമല്ലെന്നാണ് ഇടതു പ്രവർത്തകർ വിലയിരുത്തുന്നത് . നഗരസഭക്ക് മുൻപിൽ ദിവസേന സമരങ്ങൾ അരങ്ങേറുന്നു .കോൺഗ്രസ്സും ബിജെപിയും ആവശ്യപ്പെടുന്നത് ചെയർപേഴ്‌സൻറെ രാജിയാണ് . സാധാരണ സിപിഎം നെ ബാധിക്കുന്ന വിഷയങ്ങൾ വന്നാൽ പാർട്ടി അത് ഏറ്റെടുക്കാറുണ്ട് .മുൻ ഡി വൈ എഫ് ഐ നേതാവുകൂടിയായ കെകെ ഷിബു വൈസ് ചെയർ പേഴ്‌സൺ ആയിരിക്കെയാണ് നഗരസഭക്ക് മുൻപിൽ ദിവസേന സമരങ്ങൾ അരങ്ങേറുന്നത് . സ്ത്രീകൾക്ക് മുൻഗണന ഉണ്ടന്നു പറയുന്ന സിപിഎം നെയ്യാറ്റിൻകരയിൽ സ്ത്രീകളെ തഴയുന്നോ;നെയ്യാറ്റിൻകര താലൂക്കിൽ സിപിഎം നേതൃത്വ നിരയിലേക്ക് സ്ത്രീകളാരും കടന്നു വരാറില്ല ,വർഷങ്ങളായി സിപിഎമ്മിന് ഒരു നാരീ നിരയെ വളർത്തി കൊണ്ട് വരാനായിട്ടില്ല .അഥവാ വന്നാൽ മുളയിലേ നുള്ളി മാറ്റും.അടുത്തിടെ പാറശാലയിൽ ബ്ലോക്ക് പഞ്ചായത്തിൽ പ്രെസിഡെന്റ് ആയി വന്ന സലൂജയും നെയ്യാറ്റിൻകര നഗരസഭയിലെ ചെയർപേഴ്സൺ ഡബ്ലിയൂ .ആർ .ഹീബയുമാണ് സിപിഎം പ്രവർത്തകരായി നേതൃത്ത നിരയിലെത്തിയത് .ഇവർ രണ്ടുപേരെയും പാർട്ടി പ്രവർത്തകർ വളഞ്ഞിട്ടു ആക്രമിക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത് .സലൂജയെ സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പ്പെടുത്തിയതും അതിനെ തുടർന്ന് സർക്കാർ ഉദ്യോഗസ്ഥരടക്കം നടന്ന അറസ്റ്റുകളും ആരും മറന്നിട്ടില്ല.നെയ്യാറ്റിൻകര നഗരസഭയിലും കാര്യങ്ങൾ വിഭിന്നമല്ല .നെയ്യാറ്റിൻകര സിപിഎം ഏരിയ കമ്മിറ്റിസെക്രെട്ടറി പികെ .രാജ്‌മോഹൻ ,ഇപ്പോഴത്തെ നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർ പേഴ്‌സൺ കെ.കെ ഷിബു.ചില സിപിഐഎം ലോക്കൽ കമ്മിറ്റികൾ ഇവരെല്ലാം നെയ്യാറ്റിൻകര നഗരസഭയിലെ ചെയർപേഴ്സൺ ഡബ്ലിയൂ .ആർ .ഹീബയുടെ വീഴ്ചക്കായി കാത്തു നിൽക്കുകയാണ് .കോവിട് ലോക്ക് ഡൗൺ കാലത്ത് നെയ്യാറ്റിൻകര നഗരസഭാ വൈസ് ചെയർ പേഴ്‌സൺ കെ.കെ ഷിബു ൻറെ നേതൃത്വത്തിലും,നെയ്യാറ്റിൻകര സിപിഎം ഏരിയ കമ്മിറ്റി സെക്രെട്ടറി പികെ .രാജ്‌മോഹൻറെ നേതൃത്വത്തിലും നഗരസഭാ പരുധിയിൽ സമാന്തരമായി കമ്മ്യൂണിറ്റി കിച്ചൻ തുറന്നതും തുടർന്ന് നടപ്പിലാക്കാൻ കഴിയാതെ നിർത്തി വെക്കേണ്ടി വന്നതും നെയ്യാറ്റിൻകര നിവാസികൾ മറന്നിട്ടില്ല.കൂടാതെ പെരുമ്പഴുതൂർ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രെട്ടറി ശശി യുടെ നേതൃത്വത്തിൽ നഗരസഭയിലെ ഒരു കൗൺസിലർ ക്കെതിരെ അഴിമതി നടത്തിയതായി പരാതി കൊടുക്കുകയും അത് സിപിഐഎം ഭരിക്കുന്ന നെയ്യാറ്റിൻകര നഗരസഭക്കെതിരെ വിജിലൻസ് അന്ന്വേഷണമായി മാറുകയും ചെയ്തിട്ടുണ്ട്.ഇത് മുതലെടുത്തു ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും ,ബിജെപി യും നഗരസഭയുടെ അഴിമതിക്കെതിരെ സമരംങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട് .നഗരസഭക്കെതിരെ പെരുമ്പഴുതൂർ സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രെട്ടറി ശശി പരാതി നൽകുകയും സിപിഎമ്മിലെ ഉന്നതർ ഇടപെട്ട് നഗരസഭക്കെതിരെ വിജിലൻസ് അന്ന്വേഷണത്തിനു ഉത്തരവ് ഇടുകയും ചെയ്തിരിക്കുകയാണ്.പാർട്ടിയിൽ നിന്ന് കൊണ്ട് പാർട്ടി ഭരിക്കുന്ന നഗരസഭയെ ക്ഷീണിപ്പിക്കാൻ മുതിർന്ന ശശിക്കെതിരെ സിപിഐഎം നേതൃത്വം ഇതുവരെ ഒരു നടപടിയും കൈക്കൊണ്ടിട്ടില്ല.ഈ വിഷയം കാണിച്ചു സമരമുഖത്തു നിൽക്കുന്ന കോൺഗ്രസിനും ,ബിജെപിക്കും വരുന്ന തിരെഞ്ഞെടുപ്പിൽ കൂടുതൽ നേട്ടം കൊയ്യാനാകുമെന്നാണ് രഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ .വരുന്ന ത്രിതല തെരെഞ്ഞെടുപ്പിൽ നഗരസഭയിൽ കോൺഗ്രസ് മേൽ കൈ നേടിയാൽ അതിനു ഉത്തരവാദികൾ ഇടതു നേതൃത്വം തന്നെ യായിരിക്കും .