പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോഗ്രസ്സിന്റെ രാജ്യവ്യാപക പ്രതിഷേധം തിരുവനന്തപുരം∙ പെട്രോൾ ഡീസൽ വില വർദ്ധനവിനെതിരെ കോണ്ഗ്രസ് രാജ്യവ്യാപക പ്രതിഷേധം.ഇന്ധനവില വര്ധനയ്ക്കെതിരെ കോണ്ഗ്രസ് രാജ്യവ്യാപക പ്രതിഷേധം നടത്തി. രാവിലെ 11 മണി മുതൽ 12 മണി വരെയായിരുന്നു കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്കു മുന്നിൽ ജില്ലാ, സംസ്ഥാന തലങ്ങളിൽ പ്രതിഷേധ ധർണ. ഇന്ധന വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് നിവേദനവും സമർപ്പിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘സ്പീക്ക് അപ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക്’ എന്ന പേരിൽ ഓണ്ലൈന് ക്യാംപെയ്നും നടത്തും. ചൊവ്വാഴ്ച മുതൽ ജൂലൈ നാലു വരെ ബ്ലോക്ക് മണ്ഡലം തലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനിടെ, ഇന്ധനവില തിങ്കളാഴ്ച വീണ്ടും കൂട്ടി. ഡീസല് ലീറ്ററിന് 12 പൈസയും പെട്രോളിന് അഞ്ച് പൈസയുമാണ് കൂട്ടിയത്. ഇരുപത്തിമൂന്ന് ദിവസംകൊണ്ട് ഒരു ലീറ്റര് ഡിസലിന് പത്തുരൂപ നാല്പത്തിയേഴ് പൈസയാണ് കൂടിയത്. പെട്രോളിന് ഒന്പത് രൂപ ഇരുപത്തിരണ്ട് പൈസയും കൂടി.. ഇന്ധന വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു രാഷ്ട്രപതിക്ക് നിവേദനവും സമർപ്പിക്കും. സാമൂഹ്യ മാധ്യമങ്ങളിലൂടെ ‘സ്പീക്ക് അപ് ഓൺ പെട്രോൾ ഡീസൽ പ്രൈസ് ഹൈക്ക്’ എന്ന പേരിൽ ഓണ്ലൈന് ക്യാംപെയ്നും നടത്തും. ചൊവ്വാഴ്ച മുതൽ ജൂലൈ നാലു വരെ ബ്ലോക്ക് മണ്ഡലം തലങ്ങളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. ഇതിനിടെ, ഇന്ധനവില തിങ്കളാഴ്ച വീണ്ടും കൂട്ടി. ഡീസല് ലീറ്ററിന് 12 പൈസയും പെട്രോളിന് അഞ്ച് പൈസയുമാണ് കൂട്ടിയത്. ഇരുപത്തിമൂന്ന് ദിവസംകൊണ്ട് ഒരു ലീറ്റര് ഡിസലിന് പത്തുരൂപ നാല്പത്തിയേഴ് പൈസയാണ് കൂടിയത്. പെട്രോളിന് ഒന്പത് രൂപ ഇരുപത്തിരണ്ട് പൈസയും കൂടി