പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ തീപിടിത്തം ♦️അഗ്നിശമന സേനയെത്തി തീയണച്ചു ♦️നാശനഷ്ടം കണക്കാക്കി വരുന്നതായി കമ്പനി അധികൃതർ തിരുവനന്തപുരം: പേരൂർക്കട ഹിന്ദുസ്ഥാൻ ലാറ്റക്സിൽ തീപിടിച്ചു.വെള്ളിയാഴ്ച വൈകുന്നേരം 7 മണിയോടെയാണ് സംഭവം.നിർമ്മാണശാലയിലെ ബോയിലറിന് സമീപമാണ് തീ ആദ്യം കണ്ടത്. ചെങ്കൽചൂളയിൽ നിന്നെത്തിയ മൂന്ന് അഗ്നിശമനസേന യൂണിറ്റുകൾ ചേർന്നാണ് തീയണച്ചത്. പേരൂർക്കട പോലീസും സംഭവസ്ഥലത്തെത്തി. തീപിടിത്തിൽ ആളപായമില്ല. വലിയ പുകച്ചുരുളുകൾ ഉയരുന്നത് കണ്ട് സമീപത്തെ നാട്ടുകാരാണ് വിവരം അഗ്നിശമനസേനയെ അറിയിച്ചത്. റബ്ബർ സ്ക്രാപ്പുകൾക്ക് തീപിടിച്ചതിനാൽ വലിയതോതിലുള്ള നാശനഷ്ടം ഉണ്ടായിട്ടില്ല. നാശനഷ്ടം കണക്കാക്കി വരുന്നതായി ഹിന്ദുസ്ഥാൻ ലാറ്റക്സ് കമ്പനി അധികൃതർ അറിയിച്ചു.