സ്വയംപര്യാപ്തം എന്റെ കാട്ടാക്കട പദ്ധതിരേഖ പ്രകാശനം ചെയ്തു

സ്വയംപര്യാപ്തം എന്റെ കാട്ടാക്കട പദ്ധതിരേഖ പ്രകാശനം ചെയ്തു.;;;;;;;;;;;;; കാട്ടാക്കട ;കാട്ടാക്കട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന സുഭിക്ഷകേരളത്തിനായി സ്വയം പര്യാപ്തം എന്റെ കാട്ടാക്കട പദ്ധതിയുടെ പദ്ധതിരേഖ  സഹകരണ ടൂറിസം ദേവസം വകുപ്പ് മന്ത്രി .കടകംപള്ളി സുർന്ദ്രൻ പ്രകാശനം ചെയ്തു. കാട്ടാക്കട എം.എൽ.എ ഐ.ബി.സതീഷ്, ഭൂവിനിയോഗ കമ്മീഷണർ എ. നിസാമുദ്ദീൻ എന്നിവർ സന്നിഹിതരായിരുന്നു.കാട്ടാക്കട നിയോജക മണ്ഡലത്തിലെ പ്രധാന കാർഷിക വിളകളെ സംബന്ധിച്ചു സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പ് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിൽ കണ്ടെത്തിയ വിവരങ്ങളുടെയും സംസ്ഥാന ഭൂവിനിയോഗ ബോർഡ് ഉപഗ്രഹചിത്രങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ പഠനത്തിന്റെയും കൃഷി, മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരം, സഹകരണം തുടങ്ങിയ വകുപ്പുകളുടെ സഹായത്തോടെ ശേഖരിച്ച വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് പദ്ധതിരേഖക്ക് ആവശ്യമായ വിവരങ്ങൾ ശേഖരിച്ചത്. ഇത്തരത്തിൽ വിവിധ വകുപ്പുകളിൽ നിന്നും ശേഖരിച്ച വിവരങ്ങൾ ക്രോഡീകരിച്ചു മണ്ഡലാടിസ്ഥാനത്തിലും പഞ്ചായത്തടിസ്ഥാനത്തിലും ചർച്ചകൾ നടത്തിയാണ് പദ്ധതി രേഖ തയ്യാറാക്കിയത്. കാട്ടാക്കട നിയോജകമണ്ഡലത്തിന്റെ ആകെ ഭൂവിസ്തൃതി 11342 ഹെക്ടർ ആണ്. 6 പഞ്ചായത്തുകളിലായി 1406 ഹെക്ടർ നിലം ഭൂമിയും 26124 ഹെക്ടർ കരഭൂമിയും ഉണ്ട്. 2016-17 വർഷത്തെ അപേക്ഷിച്ച് 2019-20 കാർഷിക വർഷത്തിൽ 2.5 % അധികം കൃഷി ഭൂമിയിൽ വ്യതിയാന വർദ്ധനവ് ഉണ്ടായതായി പഠനത്തിൽ കണ്ടെത്തിയിട്ടുണ്ട്. മണ്ഡലത്തിൽ നടപ്പിലാക്കി വരുന്ന ജലസമൃദ്ധി പദ്ധതിയുടെ തുടർ പ്രവർത്തനമെന്ന നിലക്ക് നേരത്തെ തന്നെ തുടക്കം കുറിച്ച ജൈവസമൃദ്ധി പദ്ധതി ശക്തിപ്പെടുത്തി മണ്ഡലത്തെ കാർഷിക സ്വയം പര്യാപ്തതയിലേക്കു എത്തിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്കാണ് പദ്ധതി രേഖ മുൻ‌തൂക്കം നൽകിയിരിക്കുന്നത്.  സമീകൃത ഭക്ഷണത്തിന്റെ പ്രധാനപ്പെട്ട ഘടകമായ പാലും, മുട്ടയും, മാംസവും, മത്സ്യവും കൂടി കഴിയുന്നത്ര ഉല്പാദിപ്പിക്കുന്നതിനും ലക്ഷ്യമിടുന്നു. കൂടാതെ കർഷകരുടെ വരുമാന വർധനവിനും, ശാസ്ത്രീയമായ സംയോജിത കൃഷിരീതി അവലംബിക്കേണ്ടതിനെ പറ്റിയും പദ്ധതിരേഖ മുന്നോട്ടു വെക്കുന്നു.തരിശു രഹിത പഞ്ചായത്തുകൾ, 50 ഹെക്ടറിൽ കൂടുതൽ പച്ചക്കറികൃഷിയുള്ള പഞ്ചായത്തുകൾ, പഴങ്ങളിലും കിഴങ്ങു വിളകളിലും സ്വയംപര്യാപ്തത, വീട്ടുവളപ്പ്, മട്ടുപ്പാവ് എന്നിവിടങ്ങളിൽ പച്ചക്കറിത്തോട്ടം, വിപണനത്തിന് വെർച്വൽ/ഓൺ‌ലൈൻ രീതി, എല്ലാ കുളങ്ങളിലും ഉൾനാടൻ മത്സ്യകൃഷി, മാംസാവശ്യം ലക്ഷ്യമിട്ട് ആട് യൂണിറ്റുകൾ തുടങ്ങി നിരവധിയായ പദ്ധതികളും രേഖ മുന്നോട്ടു വെക്കുന്നു.ഓരോ വാർഡിലും പദ്ധതിയുടെ ഭാഗമായി കൃഷി ആരംഭിക്കുവാൻ കഴിയുന്ന പ്രദേശങ്ങൾ, അതിൽ തന്നെ ഓണത്തിന് വിളവെടുക്കുവാൻ കഴിയുന്ന തരത്തിൽ കൃഷി ചെയ്യുന്നതിനുള്ള വിശദമായ പ്ലാൻ എന്നിവയും രേഖയിലുണ്ട്. കൂടാതെ മൃഗസംരക്ഷണം, ഫിഷറീസ്, ക്ഷീരവികസനം എന്നീ മേഖലകളിലും ആരംഭിക്കുവാൻ കഴിയുന്ന നൂതനവും വ്യത്യസ്തവുമായ പദ്ധതികളും രേഖയിൽ ഉൾപ്പെട്ടിട്ടുണ്ട്. പദ്ധതിയുടെ കൃത്യമായ നടത്തിപ്പിനും സമയബന്ധിതമായി വിവിധ തരം കൃഷികൾ വ്യാപിപ്പിച്ച് മണ്ഡലത്തിന് കാർഷിക സ്വയം പര്യാപ്തത കൈവരിക്കാൻ സഹായകരമാകുന്ന നിർദ്ദേശങ്ങളാണ് പദ്ധതി രേഖയിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് ഐ.ബി.സതീഷ് എം.എൽ.എ അറിയിച്ചു.