അരുവിപ്പുറത്ത് കണ്ണാടി സമരം നടത്തി............................ നെയ്യാറ്റിൻകര: ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി നടപ്പാക്കാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ അവഗണനയിൽ പ്രതിഷേധിച്ച് കെപിസിസി ഒബിസി വിഭാഗം അരുവിപ്പുറത്ത് കണ്ണാടി സമരം സംഘടിപ്പിച്ചു. ഇന്നലെ രാവിലെ അരുവിപ്പുറം ക്ഷേത്രത്തിന് മുന്നിൽ സംഘടിപ്പിച്ച കണ്ണാടി സമരം കോവളം എം എൽ എ എം.വിൻസെൻറ് ഉദ്ഘാടനം ചെയ്തു.കെ പി സി സി ഒബിസി വിഭാഗം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം ജി പ്രിയ കുമാറിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിന് അമ്പലത്തറയിൽ ശ്രീകാന്ത് സ്വാഗതം ആശംസിച്ചു. കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻറ് എം എസ് അനിൽ മുഖ്യപ്രഭാഷണം നടത്തി.ഡി സി സി തിരുവനന്തപുരം ജില്ലാ ജനറൽ സെക്രട്ടറി മാരായമുട്ടം സുരേഷ് സമരത്തിന് നേതൃത്വം നൽകി. കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി മാരായമുട്ടം രാജേഷ്,ദളിത് കോൺഗ്രസ് നേതാവ് അയിരൂർ ബാബു, അരുവിപ്പുറം സുജിത്ത്, മണ്ണൂർ ശ്രീകുമാർ, ഗോപൻ, അയിരൂർ സുഭാഷ്, മംഗലത്തുകോണം അനിൽകുമാർ എന്നിവർ സമരത്തിൽ പങ്കെടുത്തു