വനിതാ ബിജെപിനേതാവ് വെടിയേറ്റുമരിച്ചു

ബിജെപി വനിതാ നേതാവ് വെടിയേറ്റുമരിച്ചു ഭോപ്പാൽ: ബിജെപി വനിതാ നേതാവ് അജ്‌ഞാതരുടെ വെടിയേറ്റു കൊല്ലപ്പെട്ടു. മധ്യപ്രദേശിലെ ബിജെപി വനിതാ സംഘടനയുടെ നേതാവ് ജാമിയ ഖാനാണ് വെടിയേറ്റു മരിച്ചത്. തലസ്‌ഥാനമായ ഭോപ്പാലിൽ ബുധനാഴ്ചയായിരുന്നു സംഭവം. ഇന്ദിര സത്യ നഗറിലെ വീട്ടിൽ ഇവരെ വെടിയേറ്റ് അവശനിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻതന്നെ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കൊലപാതക കാരണത്തെ സംബന്ധിച്ച് പോലീസിന് സൂചന ലഭിച്ചിട്ടില്ല. വെടിവയ്പിന്റെ ശബ്ദം കേട്ടിരുന്നില്ലെന്നു സമീപവാസികൾ പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.