പരിസ്ഥിതി ദിനത്തിൽ ഗാന്ധി ദർശൻ സ്കൂളുകളിൽ മരം നട്ടു പാറശ്ശാല;പരിസ്ഥിതി ദിനത്തിൽ നെയ്യാറ്റിൻകരയിൽ വിവിധ സംഘടനകൾ പരിസ്ഥിതിദിനമായി ജൂൺ അഞ്ച് ആചരിച്ചു . പാറശ്ശാല നിയോജക മണ്ഡലം കേരള പ്രദേശ് ഗാന്ധി ദേർശനവേദിയുടെയും ദളിതു കോൺഗ്രസിന്റെയും ആഭിമുഖ്യത്തിൽ ധനുവച്ചപുരം N. K. M. G. H. S. S. ഇൽ ഫലവൃക്ഷത്തൈകൾ നടുന്നു. K. P. G. D. മണ്ഡലം ചെയർമാൻ മണ്ണാംകോണം സന്തോഷ് കുമാറിന്റെ നേതൃത്വത്തിൽ K. P. G. D. വനിതാ സ്റ്റേറ്റ് കമ്മിറ്റി അംഗം അമരവിള സതികുമാരി മരം നടീൽ കർമ്മം നിർവഹിച്ചു. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മനോഹരൻ, വിജയകുമാർ, തുടങ്ങിയവർ പങ്കെടുത്തു