മനുഷ്യരാശിയുടെ നിലനിൽപ്പ് മരങ്ങളുടെ സഹായത്തിൽ ;തോമസ് ജോസഫ് ..

മനുഷ്യരാശിയുടെ നിലനിൽപ്പ് മരങ്ങളുടെ സഹായത്തിൽ ;തോമസ് ജോസഫ് .. ജൂൺ 5 പരിസ്ഥിതി ദിനം  നെയ്യാറ്റിൻകര ;മനുഷ്യരാശിയുടെ നിലനിൽപ്പ് മരങ്ങളുടെ സഹായത്തിൽ ;എന്ന്  കേരള പത്രപ്രവർത്തക അസോസിയേഷൻ ജനറൽ സെക്രെട്ടറി തോമസ് ജോസഫ് .ജൂൺ 5 ന് പരിസ്ഥിതി ദിനത്തോ ടനുബന്ധിച്ചു പ്രസ് ക്ലബ് സംഘടിപ്പിച്ച ഒരാൾക്കൊരുമരം പരിപാടി ഉത്‌ഘാടന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .താലൂക്കിൽ വിവിധ സ്ഥലങ്ങളിൽ മരങ്ങൾ പ്രസ് ക്ലബ് വച്ച് പിടിപ്പിക്കും .പ്രസ് ക്ലബ് പ്രെസിഡെന്റ്  വി എസ് സജീവ് കുമാറിൻറെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കേരള പത്രപ്രവർത്തക അസോസിയേഷൻ ജനറൽ സെക്രെട്ടറി തോമസ് ജോസഫ് .ഉത്‌ഘാടനം ചെയ്തു.പ്രസ് ക്ലബ് സെക്രെട്ടറി ഡി .രതികുമാർ ,വൈസ് പ്രെസിഡെന്റ് സുരേഷ് അമരത്ത് ,ട്രെഷറർ  രാജേഷ് SP  തുടങ്ങിയവർ പങ്കെടുത്തു .വലിയ ഉയരത്തിൽ  വളർന്ന് നിൽക്കുന്ന മരങ്ങളുടെ ഇലകൾ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡയോക്സൈഡ് വലിച്ചെടുത്ത്  ഓക്സിജൻ പുറന്തള്ളി ശ്വസിക്കുന്ന ഗണത്തിൽപ്പെട്ട ജീവജാലങ്ങളെയൊക്കെ ഭൂമിഗ്രഹത്തിൽ പരിപാലിച്ചുപോരുന്നത് .. ഭൂമിയിലേക്ക് ആഴ്ന്നിറങ്ങുന്ന വേരുകൾ ഭൂ ഉപരിതല അടുക്കുകളുടെ പോഷകങ്ങളുടെ പുന: ചംക്രമണത്തിലൂടെ മണ്ണിൻ്റെ ആരോഗ്യ പരിപാലനം സാധ്യമാക്കുകയും, ഭക്ഷ്യോൽപാദനം നിലനിർത്തിപ്പോരുകയും ചെയ്യുന്നു. വേരുകളുടെ സഹായത്തോടെ  ജലം ഭൂമിയുടെ അടിത്തട്ടുകളിൽ ശേഖരിച്ച് ജലസുരക്ഷയും ഉറപ്പാക്കുന്നു. ചെറുതും വലുതുമായ മരങ്ങൾ ഒരുക്കുന്ന ജൈവ വൈവിധ്യത്തിൻ്റെ ആവാസ വ്യവസ്ഥയിൽ പ്രാണികൾ, പക്ഷികൾ, സസ്തനികൾ തുടങ്ങി നിരവധി ജീവജാലങ്ങൾ ജീവിത ചക്രത്തിൻ്റെ ഭാഗമായി അവയുടെ പങ്ക് പ്രകൃതിക്ക് വേണ്ടി നിർവ്വഹിച്ചുകൊണ്ടിരിക്കുന്നു. ആഗോള താപനില കുറച്ചു കൊണ്ടുവരുന്നതിന്നും, പ്രളയം, മണ്ണിടിച്ചിൽ, , മണ്ണൊലിപ്പ് തുടങ്ങിയ പ്രകൃതിയുടെ താളം തെറ്റിക്കുന്ന എല്ലാ ക്ഷോഭങ്ങളിൽ നിന്നും പ്രകൃതിക്ക് സംരക്ഷണമൊരുക്കുകയും ചെയ്യുന്നു. മഹാമാരികളും, പ്രകൃതിദുരന്തങ്ങളും അടിക്കടി മനുഷ്യ ജീവിതത്തെ പിടിച്ചുലച്ചുകൊണ്ടിരിക്കുന്ന ഈ സന്ദർഭത്തിൽ ഈ ജൂൺ 5 പരിസ്ഥിതി ദിനം പരമാവധി മരങ്ങൾ നട്ടു പരിപാലിക്കാൻ തയ്യാറാവണമെന്നു തോമസ് ജോസഫ് ആഹ്വാനം ചെയ്തു .