വ്യാപാരി വ്യവസായി കോൺഗ്രസിന്റെ പ്രതിഷേധ ധർണ

വ്യാപാരി വ്യവസായി കോൺഗ്രസിന്റെ പ്രതിഷേധ ധർണ ബാലരാമപുരം: വ്യാപാരി വ്യവസായി കോൺഗ്രസിന്റെ പ്രതിഷേധ ധർണ വില്ലേജ് ഓഫീസിന് മുന്നിൽ സംഘടിപ്പിച്ചു.വ്യാപാരി വ്യവസായി കോൺഗ്രസ് കോവളം ബ്ലോക്ക് പ്രസിഡന്റ് ജി. പ്രിയകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കോവളം എം എൽ എ എം.വിൻസെന്റ് ഉദ്ഘാടനം നിർവഹിച്ചു.വ്യാപാരി വ്യവസായികൾക്ക് വാടക കെട്ടിടങ്ങളുടെ വാടക ആറ് മാസത്തേക്ക് ഒഴിവാക്കുക, രണ്ട് ലക്ഷം രൂപ വരെ ഗ്യാരണ്ടി ഇല്ലാത്ത ഒരു കൊല്ലത്തെ മൊറട്ടോറിയം അടങ്ങിയ ബാങ്ക് ലോണുകൾ അനുവദിക്കുക, ജി എസ് ടി മുതലായ എല്ലാ നികുതികളും ലൈസൻസ് ഫീസുകളും ആറ് മാസത്തേക്ക് ഉപേക്ഷിക്കുക, ഓൺലൈൻ വ്യാപാരം പരിപൂർണ്ണമായി നിർത്തലാക്കുക, ഇൻകം ടാക്സ് റിട്ടേൺ മുതലായ റിട്ടേണുകൾ ആറ് മാസത്തേക്ക് നീട്ടിവയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടായിരുന്നു പ്രതിഷേധ ധർണ. ധർണയിൽ സാജൻ വി വി, ശ്രീകുമാർ, സുരേന്ദ്രൻ, ശർമ്മ പോറ്റി,രാജശേഖരൻ തുടങ്ങിയവർ പങ്കെടുത്തു