ആർടിഒ ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർമാർക്കും സാനിറ്റൈസറും,ഗ്ലൗസ്,മാസ്ക്ഉം വിതരണം

ആർടിഒ ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർമാർക്കും സാനിറ്റൈസറും,ഗ്ലൗസ്,മാസ്ക്ഉം വിതരണം തിരുവനന്തപുരം ;കോവിഡ് നിയന്ത്രണ പ്രവർത്തനവുമായി ബന്ധപ്പെട്ട്, അന്യസംസ്ഥാനത്ത് നിന്നും ട്രെയിനിൽ എത്തുന്നവർക്ക് ടാക്സി സൗകര്യംഒരുക്കുന്ന തിനായി പ്രവർത്തിക്കുന്ന മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്കും ടാക്സി ഡ്രൈവർമാർക്കും ആനാവൂർ ഡെൽറ്റ എം സാൻഡ് പ്രൈവറ്റ് ലിമിറ്റഡ് അധികൃതർ സാനിറ്റൈസർ, ഗ്ലൗസ്, മാസ്ക് മുതലായ സംഭാവന ചെയ്തു. അന്യ സംസ്ഥാനത്ത് നിന്നും ട്രെയിനിൽ എത്തുന്ന മലയാളികൾക്ക് വീടുകളിലേക്കും കോറൻടൈൻ കേന്ദ്രങ്ങളിലേക്ക് പോകുന്നതിനായി മോട്ടോർവാഹനവകുപ്പിന്റെ നിയന്ത്രണത്തിലാണ് പരാതിക്കിടയില്ലാത്തവിധം ടാക്സി വാഹനങ്ങൾ ഓടിക്കൊണ്ടിരിക്കുന്നത്. എം വി ഐ മാരായ രാജ്‌കുമാർ കെ എസ്, പ്രവീൺ ബെൻ എന്നിവരുടെ നേതൃത്വത്തിൽ എ എം വി ഐ മാരായ റെനി പിയേഴ്‌സൺ, സജി എസ് എസ്, ജെയിൻ റക്സ്, പ്രശാന്ത്, ഷിജോയ് എന്നിവരാണ് റയിൽവേ സ്റ്റേഷനിൽ ഇതിനായി പ്രവർത്തിക്കുന്നത്. എ യർപോർട്ടിലും ഇപ്രകാരം യാത്രക്കാർക്കായി വാഹനങ്ങൾ ക്രമീകരിക്കുന്നത് മോട്ടോർവാഹനവകുപ്പിന്റെ നേതൃത്വത്തിലാണ്. കൂടാതെ സെക്രട്ടറിയേറ്റിൽ പ്രവർത്തിക്കുന്ന വാർ റൂം, ജില്ലാ സ്റ്റേറ്റ് ഡിസാസ്റ്റർ കണ്ട്രോൾ റൂമുകൾ, റോഡിലൂടെ കേരളത്തിൽ പ്രവേശിക്കുന്നവർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഇഞ്ചിവിള ചെക്‌പോസ്റ് മുതലായവയിലെല്ലാം മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർ രാപകൽ ഭേദമന്യേ ജോലിചെയ്യുന്നു.