മാറ്റിവെച്ചVHSSC ,SSLC പരീക്ഷകൾ പുനരാരംഭിച്ചു തിരുവനന്തപുരം: കോവിഡ് 19 വ്യാപിച്ച തിനെ ത്തുടര്ന്ന് മാറ്റിവെച്ച വൊക്കേഷണൽ ഹയര്സെക്കന്ഡറി പരീക്ഷകൾ പുനരാരംഭിച്ചു. കേരള സര്ക്കാർ പു റത്തിറക്കിയ സുരക്ഷാ മാനദണ്ഡങ്ങള് പാലിച്ചു കൊണ്ടാണ് പരീക്ഷകള്ക്ക് തുടക്കമായി. എസ്.എസ്.എല്.സി പരീക്ഷകൾ ഉച്ചയ്ക്കുശേഷം നടക്കും. സ്കൂളുകളിൽ എത്തുന്ന വിദ്യാര്ഥികള്ക്ക് ഗേറ്റിൽ നിന്നുതന്നെ സാനിറ്റൈസര് നല്കി കൈകള് ശുദ്ധീകരിച്ച ശേഷമാണ് പരീക്ഷാ ഹാളിലേക്ക് കടത്തിവിടുന്നത്. തെർമൽ സ്കാനിങിലൂടെ ശരീര താപനിലയും പരിശോധിക്കുന്നു.. ശരീരോഷ്മാവില് വ്യത്യാസമുള്ള വിദ്യാര്ഥികളെ പ്രത്യേകം പരീക്ഷാ ഹാളിലേക്ക് മാറ്റും. മാർഗ നിർദേശങ്ങളടങ്ങിയ ലഘുലേഖയും മാസ്കും ആവശ്യ മുള്ള വിദ്യാര്ഥികൾക്കു നല്കുന്നുണ്ട്. ഒരു ക്ലാസില് പരമാവധി 20 പേരെയാണ് പരീക്ഷയ്ക്ക് ഇരുത്തുക. വിദ്യാര്ഥികള്ക്ക് ബുദ്ധിമുട്ടില്ലാതെ സ്കൂളുകളിലെത്താന് സര്ക്കാര് യാത്രാ സൗകര്യവും ഏര്പ്പെടുത്തിയിട്ടുണ്ട്