എസ്.എസ്.എൽ.സി ഉത്തരകടലാസ്സുകൾ പോസ്റ്റൽ വകുപ്പ് സ്വീകരിച്ചില്ല:സംയുക്ത സംഘടനകൾ പോസ്റ്റാഫീസ് ഉപരോധിച്ചു

ഉത്തരകടലാസ്സുകൾ എസ്.എസ്.എൽ.സി പോസ്റ്റൽ വകുപ്പ് സ്വീകരിച്ചില്ല സംയുക്ത സംഘടനകൾ പോസ്റ്റാഫീസ് ഉപരോധിച്ചു എസ്.എസ്.എൽ.സി കണക്ക് പരീക്ഷയുടെ ഉത്തരകടലാസ്സുകൾ പോസ്റ്റൽ വകുപ്പ് സ്വീകരിച്ചില്ല. വിവരമറിഞ്ഞെത്തിയ സി.പി.എം, കോൺഗ്രസ്, ബി.ജെ.പി നേതാക്കൾ നെയ്യാറ്റിൻകര പോസ്റ്റാഫീസ് ഉപരോധിച്ചു.നാലരയ്ക്ക് പരീക്ഷ കഴിഞ്ഞ ശേഷം അഞ്ചരയോടെയാണ് നാല്പതോളം സ്കൂളുകളിലെ അധ്യാപകരും ജീവനക്കാരും ഉത്തരകടലാസ്സുമായി പോസ്റ്റാഫീസിൽ എത്തിയെങ്കിലും സമയം കഴിഞ്ഞെന്ന മൊടന്തൻ ന്യായം പറഞ്ഞ് സ്വീകരിക്കാൻ തയ്യാറായില്ല. തുടർന്ന് പോലീസും ജനപ്രതിനിതികളും പോസ്റ്റൽ അധികാരികളുമായി നടത്തിയ ചർച്ചയെ തുടർന്ന് ഉത്തരകലാസ്സുകൾ സ്വീകരിക്കാൻ പോസ്റ്റാഫീസ് ജീവനക്കാർ തയ്യാറായി . മണിക്കൂറുകൾ നീണ്ട് നിന്ന അന്ശ്ചിതത്വത്തിന് വിരാമമായി.